ചരിത്രത്തിലാദ്യം, ആശുപത്രി വികസന സമിതികൾ പുനഃസംഘടിപ്പിക്കുന്നതിൽ പുതീയ തീരുമാനം പ്രഖ്യാപിച്ച് മന്ത്രി

കെ. മുരളീധരൻ
തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലെ ആശുപത്രിവികസന സമിതികളും ആശുപത്രി വികസന സൊസൈറ്റികളും പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി കെ.മുരളീധരൻ അറിയിച്ചു. പുതിയ സമിതികളിൽ എസ്.സി/ എസ്.ടി, വനിതാ പ്രതിനിധികളെ നിർബന്ധമായി ഉൾപ്പെടുത്തും. സർക്കാർ പ്രതിനിധികളായാണ് ഇവർ സമിതികളിലെത്തുന്നത്. ഇത് സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് മന്ത്രി നിർദ്ദേശം നൽകി.
ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു തീരുമാനമെന്നും എസ്.സി/ എസ്.ടി, വനിതാ വിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാർ നയത്തിന്റെ ഭാഗമാണ് ആരോഗ്യവകുപ്പിന്റെ നടപടിയെന്നും മുരളീധരൻ അറിയിച്ചു. ജില്ലാ കളക്ടറായിരിക്കും സമിതികളുടെ അദ്ധ്യക്ഷൻ. ആശുപത്രികളുടെ സൂപ്രണ്ടാണ് സെക്രട്ടറി. ആരോഗ്യവകുപ്പിന്റെ പ്രതിനിധി, ജില്ലയിലെ മന്ത്രിയുടെ പ്രതിനിധി, സ്ഥലം എം.പിയുടെ പ്രതിനിധി, സ്ഥലം എം.എൽ.എ, ബന്ധപ്പട്ട തദ്ദേശസ്ഥാപനത്തിന്റെ അദ്ധ്യക്ഷൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ആശുപത്രികളുടെ വികസനവും രോഗികൾക്ക് മികച്ച ചികിത്സയും ലക്ഷ്യമിട്ടാണ് സർക്കാർ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.
English Summary
Minister K. Muraleedharan announced the reorganization of Hospital Development Committees and Societies, spanning from family health centers to medical colleges. New committees will mandatorily include SC/ST and women representatives as government nominees. District Collectors will chair these bodies, with hospital superintendents serving as secretaries. The initiative aims to enhance hospital development and patient care, with the Health Department Principal Secretary instructed to implement necessary steps.
RELATED TOPICS: HEALTH, HOSPITAL DEVELOPMENT COMMITTE, KERALA HEALTH DEPARTMENT, K MURALEEDHARAN
Source link
NEWS
Read News
Read News✅


