NEWS

ഓണക്കാലത്ത് 3 റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകൾ: ബുക്കിങ് നാളെ മുതൽ


ചെന്നൈ∙ ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. മംഗലാപുരം – ചെന്നൈ എഗ്മൂർ, ചെന്നൈ സെൻട്രൽ – കൊല്ലം, തിരുവനന്തപുരം സെൻട്രൽ – താംബരം എന്നീ റൂട്ടുകളിലാണ് പ്രത്യേക പ്രതിവാര സർവീസുകൾ നടത്തുന്നത്. ഈ ട്രെയിനുകളിലേക്കുള്ള അഡ്വാൻസ് റിസർവേഷൻ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും.ട്രെയിനുകളുടെ വിശദവിവരങ്ങൾ താഴെ:∙ ട്രെയിൻ നമ്പർ 06125: ജൂലൈ 14, 21, 28, ഓഗസ്റ്റ് 04, 11, 18, 25, സെപ്റ്റംബർ 01 (ചൊവ്വാഴ്ചകളിൽ) തീയതികളിൽ ഉച്ചയ്ക്ക് 2 മണിക്ക് ചെന്നൈ എഗ്മൂറിൽനിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08.40 ന് മംഗലാപുരം സെൻട്രലിൽ എത്തിച്ചേരും (ആകെ 8 സർവീസുകൾ).


Source link

Back to top button