തൃശൂരിൽ മിന്നൽ ചുഴലി; വീടിന്റെ ട്രസ് വർക്ക് പൂർണമായും പറന്നുപോയി, ലക്ഷങ്ങളുടെ നാശനഷ്ടം

മിന്നൽ ചുഴലിയിൽ ട്രസ് വർക്ക് തകർന്ന വീട്
തൃശൂർ: കുറ്റൂരിലുണ്ടായ മിന്നൽ ചുഴലിയിൽ വീടിന്റെ ട്രസ് വർക്ക് പൂർണമായും പറന്നുപോയി. ഇന്നലെ രാത്രി 10.40ഓടെയായിരുന്നു സംഭവം. കോലഴി പഞ്ചായത്തിലെ കുറ്റൂർ തവളക്കുളം ഭാഗത്തുണ്ടായ അതിശക്തമായ മിന്നൽ ചുഴലിയിൽ മരങ്ങളും കടപുഴകി വീണു. ശക്തമായ കാറ്റിനൊപ്പം മഴയും ഉണ്ടായിരുന്നു.
ചിറ്റത്ത് പറമ്പിൽ ഗോപാലന്റെ വീടിന് മുകളിലെ ഷീറ്റുകൾ മേഞ്ഞ ട്രസ് ആണ് ചുഴലിക്കാറ്റിൽ പറന്നുപോയത്. പറന്നുപോയ ഷീറ്റുകൾ ഏകദേശം 100 മീറ്റർ അകലെയാണ് പതിച്ചത്. സംഭവസമയത്ത് ചെറിയ കുട്ടികൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നു. ഉഗ്രശബ്ദം കേട്ട് കുട്ടികൾ ഭയന്ന് നിലവിളിച്ചു. സംഭവത്തിൽ ആളപായം ഉണ്ടായിട്ടില്ല. ഏകദേശം അഞ്ച് ലക്ഷം രൂപ മുടക്കിയാണ് 2,000 സ്ക്വയർഫീറ്റ് സ്ഥലത്ത് ട്രസ് പണിതത്.
English Summary
A tornado-like strong wind event in Thrissur, caused major damage to a house by completely tearing away its metal roof truss. The incident occurred around 10:40 PM, accompanied by heavy rain and powerful winds that also uprooted trees in the area. The roof sheets landed about 100 metres away, while family members, including children, were inside the house at the time. No injuries were reported, but the damage to the approximately ₹5 lakh truss structure was significant.
RELATED TOPICS: THRISSUR TORNADO, KERALA TORNADO NEWS, HOUSE DAMAGE THRISSUR, MINNAL CHUZHALI, THRISSUR WEATHER UPDATE
Source link
NEWS
Read News
Read News✅


