LIFESTYLE
ഇത് അത്ര നേരായ ലോകമല്ല: ഇത്തരം ചതിക്കുഴികളിൽ പോയി വീഴാതെ സൂക്ഷിക്കുക; അനുഭവം പങ്കുവച്ച് യുവതി

ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിൽ യുവതീയുവാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് വീട് വാടകയ്ക്കെടുക്കുന്നത്. വീട് ഒഴിഞ്ഞുപോകുമ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകാതെ വീട്ടുടമസ്ഥർ നടത്തുന്ന ചൂഷണങ്ങൾ ഇപ്പോൾ അതിരുകടക്കുകയാണ്. അത്തരത്തിൽ ബെംഗളൂരുവിലെ കോറമംഗലയിൽ നിന്നുള്ള ഒരു 28–കാരിയുടെ അനുഭവം നിലവിലെ വാടകക്കമ്പോളത്തിലെ കടുത്ത യാഥാർഥ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.തിടുക്കത്തിൽ ഒപ്പിട്ട കരാർ2024 ഒക്ടോബറിലാണ് കോറമംഗലയിൽ യുവതി അപ്പാർട്മെന്റ് വാടകയ്ക്കെടുക്കുന്നത്. അക്കാലത്ത് അടിയന്തരമായി താമസസ്ഥലം ആവശ്യമായിരുന്നതിനാൽ, വീട്ടുടമസ്ഥൻ മുന്നോട്ടുവച്ച നിബന്ധനകൾ അവർക്ക് അംഗീകരിക്കേണ്ടിവന്നു. വീട് ഒഴിയുമ്പോൾ പെയിന്റിങ് ആവശ്യങ്ങൾക്കായി ഒരു മാസത്തെ വാടക ഡെപ്പോസിറ്റിൽ നിന്ന് കുറയ്ക്കാമെന്ന വ്യവസ്ഥയോടെയാണ് അവർ തിടുക്കത്തിൽ കരാർ ഒപ്പിട്ടത്.15 മാസം ആ അപ്പാർട്മെന്റിൽ താമസിച്ച അവർക്ക് 2026–ൽ അവിടെനിന്ന് മാറേണ്ടി വന്നു. കരാർ പ്രകാരം പ്രതിവർഷം പരമാവധി 5 ശതമാനം വാടക മാത്രമേ വർധിപ്പിക്കാൻ പാടുള്ളൂ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നെങ്കിലും, 2026 ജനുവരിയിൽ വീട്ടുടമസ്ഥൻ പെട്ടെന്ന് വാടക 10 ശതമാനം വർധിപ്പിക്കുകയാണെന്ന് അറിയിച്ചു. ആ സമയത്ത് ജോലി മാറുന്ന തിരക്കിലായിരുന്നതിനാലും ഓഫിസ് അടുത്തായിരുന്നതിനാലും താൽക്കാലികമായി ആ വർധനവ് അംഗീകരിച്ച് അവർ അവിടെ തുടർന്നു. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം അവർ അപ്പാർട്മെന്റ് ഒഴിഞ്ഞപ്പോഴാണ് യഥാർഥ പ്രശ്നങ്ങൾ ആരംഭിച്ചത്.ഒഴിഞ്ഞതിന് ശേഷവും 22,000 രൂപയുടെ അധിക ഡിമാൻഡ്രണ്ട് മാസത്തെ വാടകയ്ക്ക് തുല്യമായ സെക്യൂരിറ്റി ഡെപ്പോസിറ്റും മറ്റ് അധിക തുകകളും വീട്ടുടമസ്ഥന്റെ കൈവശമുണ്ടായിരുന്നു. ഇതിൽ നിന്നും പെയിന്റിങ്ങിനും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി 20,000 അദ്ദേഹം കുറയ്ക്കുകയും ചെയ്തു. എന്നാൽ, അപ്പാർട്മെന്റ് വൃത്തിയാക്കി താക്കോൽ കൈമാറിയതിന് ശേഷം വീട്ടുടമസ്ഥൻ വാടകക്കാരിക്ക് നീണ്ടൊരു സന്ദേശമയച്ചു.
Source link
CINEMA
CINEMA


