NEWS
മത്സരിച്ച് ഗൾഫ് രാജ്യങ്ങൾ, എണ്ണവില ഇനിയും കുറയും; രണ്ടാഴ്ച തുടർന്നാൽ ഇന്ത്യയിലും ‘വിലക്കുറവിന്റെ സന്തോഷം’

ദുബായ്∙അടുത്ത മാസം മുതൽ ക്രൂഡോയിൽ ബാരലിന് 11 ഡോളർ കുറയ്ക്കുമെന്ന സൗദി പ്രഖ്യാപനം ഇന്ധന വിപണിക്കു നൽകുന്നതു പുതിയ പ്രതീക്ഷ. ഇതോടെ, സൗദിയിൽ നിന്നുള്ള എണ്ണ 20 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലയ്ക്കു ലഭിക്കും. മധ്യപൂർവ മേഖലയിലെ ശരാശരി വിലയെക്കാൾ (ബെഞ്ച് മാർക്ക്) 1.50 ഡോളർ കുറവാണു ഇതെന്ന് ഏറ്റവും വലിയ എണ്ണ ഉൽപാദക കമ്പനിയായ അരാംകോ അറിയിച്ചു. സൗദിയുടെ പ്രഖ്യാപനത്തോടെ യുഎഇ, കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളും വില കുറച്ചേക്കും.തുടർച്ചയായി രണ്ടാഴ്ചയെങ്കിലും വില കുറഞ്ഞു നിന്നാൽ ഇന്ത്യയിലെ എണ്ണ കമ്പനികളും വില കുറയ്ക്കാൻ നിർബന്ധിതരാകും.
Source link


