NEWS

‘ഇതെല്ലാം പണക്കാരുടെ വിനോദങ്ങൾ’; മരുമകളെ പീഡിപ്പിച്ചു, മുറിയിൽ പൂട്ടിയിട്ടു; റെയിൽവേ ഉദ്യോഗസ്ഥൻ അറസ്റ്റിൽ


ലക്നൗ ∙ മരുമകളെ ക്രൂരമായ ലൈംഗിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയറായ മുകേഷ് കുമാർ തിവാരിയെ (58) ആണ് മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ലക്നൗവിലെ ആലംഗാബിൽ നിന്ന് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലംഗാബിലെ ബസ് റിപ്പയർ വർക്ക്‌ഷോപ്പിനു സമീപത്തുനിന്നാണ് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.2023 നവംബറിലായിരുന്നു പ്രതിയുടെ മകനായ അഭിഷേക് തിവാരിയുമായി അതിജീവിതയുടെ വിവാഹം‌. ‌ഭർതൃവീട്ടിൽ എത്തിയതിനു പിന്നാലെ യുവതിക്ക് നേരെ കടുത്ത സ്ത്രീധന പീഡനവും മാനസിക-ശാരീരിക ഉപദ്രവങ്ങളും ആരംഭിച്ചിരുന്നു. 2024 ഏപ്രിൽ 20ന് മാതാപിതാക്കളുടെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ യുവതിയെ ഭർതൃപിതാവ് മുകേഷ് കുമാർ തിവാരി ലഹരിപദാർഥം കലർത്തിയ പാനീയം നൽകി ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. തുടർന്ന് മൂന്ന് ദിവസത്തോളം യുവതിയെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കി. ഒടുവിൽ ഭർതൃവീട്ടുകാരുടെ കണ്ണുവെട്ടിച്ച് പൊലീസിനെ ബന്ധപ്പെടാൻ സാധിച്ചതോടെയാണ് യുവതിയെ അവിടെനിന്നും രക്ഷപ്പെടുത്തിയത്.


Source link

Back to top button