NEWS
മോട്ടർ വാഹന വകുപ്പിന്റെ 7,500 രൂപ പിഴ അടയ്ക്കാൻ ഒരു രൂപ വീതം സഹായം തേടി ബസ് ഉടമ

നെടുമ്പാശേരി ∙ മോട്ടർ വാഹന വകുപ്പിന്റെ പിഴ അടയ്ക്കാൻ ഒരു രൂപ വീതം സഹായം തേടി ലിറ്റിൽ ഫ്ലവർ ബസ് ഉടമ. കെഎസ്ആർടിസി വനിത സൗജന്യ യാത്ര നടപ്പാക്കിയതിനെത്തുടർന്ന് സ്വകാര്യ ബസ് സർവീസ് നഷ്ടമായതിനാൽ ഉച്ച സമയത്ത് ഒരു ട്രിപ് ഒഴിവാക്കിയതിന്റെ പേരിൽ മാഞ്ഞാലി-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ലിറ്റിൽ ഫ്ലവർ ബസിന് 7,500 രൂപ പറവൂർ ആർടി ഓഫിസ് പിഴ ചുമത്തിയിരുന്നു.അന്യായമായി പിഴ ചുമത്തിയതിലുള്ള പ്രതിഷേധമായും കടുത്ത പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖല സംരക്ഷിക്കുന്നതിനുള്ള ശ്രദ്ധ ക്ഷണിക്കുന്നതിനുമായാണ് ബസുടമ ബി.ഒ.ഡേവീസിന്റെ പുതുമയുള്ള പ്രതിഷേധം. ബസുടമകളിൽ നിന്നും ജീവനക്കാരിൽ നിന്നും യാത്രക്കാരിൽ നിന്നും ഓരോ രൂപ വീതം ഗൂഗിൾപേ വഴി സമാഹരിക്കുന്നതിന് ഇക്കാര്യവും ക്യൂആർ കോഡും അടങ്ങുന്ന സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് െചയ്തിരിക്കുന്നത്. പദ്ധതി നടപ്പാക്കി 20 ദിവസം പിന്നിട്ടിട്ടും സ്വകാര്യ ബസുടമകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിന്റെ പ്രതിഷേധവും ഇതിലുണ്ട്.
Source link


