NEWS
തീർഥാടകരുടെ എണ്ണം കുറഞ്ഞു; നിരാശയിൽ അയോധ്യ നിവാസികൾ

അയോധ്യ∙ സംഭാവനക്കൊള്ളയിലും തുടർന്നു ഭക്തരുടെ വരവുകുറഞ്ഞതിലും കടുത്ത നിരാശയിലാണ് അയോധ്യ നിവാസികൾ. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലെ കുത്തഴിഞ്ഞ സ്ഥിതിയിലും നഗരസഭ മുതൽ കേന്ദ്രസർക്കാർ വരെ നീളുന്ന അധികാരികളുടെ പിഴവുകളിലും ഇവർ അമർഷം പങ്കുവയ്ക്കുന്നു. ഭക്തരുടെ വരവു കുറഞ്ഞതോടെ ക്ഷേത്ര പാതകളിലൂടെ ബാറ്ററി റിക്ഷ ഓടിച്ചിരുന്നവരുടെ വരുമാനം കുത്തനെ കുറഞ്ഞു. ആഴ്ചകൾക്കു മുൻപുവരെ ക്ഷേത്രപരിസരത്ത് വൻ തിരക്കുണ്ടായിരുന്നുവെന്ന് ഇ–കാർട്ട് ഡ്രൈവറായ രാംശങ്കർ യാദവ് പറഞ്ഞു.സുരക്ഷയുടെ പേരിൽ ക്ഷേത്ര പരിസരത്തെ വഴികളെല്ലാം പൊലീസ് ബാരിക്കേഡ് തീർത്ത് അടച്ചിട്ടതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിലാണ്. ഈ വഴിയോരങ്ങളിലെല്ലാം കച്ചവടം ചെയ്തിരുന്നവരുടെ അന്നംമുട്ടി. അതിരാവിലെ മുതൽ നഗരം ശുചീകരിക്കാനിറങ്ങുന്ന തൊഴിലാളികളും നിരാശ മറച്ചുവയ്ക്കുന്നില്ല. 11 വർഷമായി ക്ഷേത്ര പരിസരം വൃത്തിയാക്കുന്ന കരാർ തൊഴിലാളിയായ ഗംഗാറാമിനും സുനിതയ്ക്കും 11,000 രൂപ വീതമാണ് മാസം ലഭിക്കുന്നത്.സിഎജി പരിശോധന ആവശ്യപ്പെട്ട ഹർജി തള്ളി
Source link


