NEWS

‘ട്രാക്കിങ്’ വഴിയൊരുക്കി; യാത്രയ്ക്കിടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ 2 വർഷത്തിനു ശേഷം തിരികെ


കുളത്തൂപ്പുഴ ( കൊല്ലം) ∙ ബെംഗളൂരു യാത്രയ്ക്കിടെ രണ്ടു വർഷം മുൻപ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഒടുവിൽ ജാർഖണ്ഡിൽനിന്ന് പൊലീസ് കണ്ടെത്തി ഉടമയ്ക്ക് കൈമാറി. മൈലമൂട് നൗഷാദ് മൻസിലിൽ നൗഫിയയ്ക്ക് ഫോൺ, പൊലീസ് സ്റ്റേഷനിൽ വച്ച് കൈമാറി. നഴ്സിങ്ങിനു പഠിക്കുന്ന നൗഫിയ അവധിക്കു നാട്ടിലെത്തി തിരികെ ബെംഗളൂരുവിലേക്കു പോകുമ്പോഴാണ് ട്രെയിനിൽനിന്നു ഫോൺ നഷ്ടപ്പെട്ടത്. സമീപത്തുണ്ടായിരുന്ന സഹപാഠിയുടെ ഫോണിലൂടെ വിവരം പിതാവ് നൗഷാദിനെ ഉടൻ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.കേന്ദ്ര സർക്കാരിന്റെ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ (സിഇഐആർ) പോർട്ടലിൽ റജിസ്റ്റർ ചെയ്തു മൊബൈൽ ഫോൺ ട്രാക്കിങ്ങ് നടത്തിയ ശേഷം ഫോണിന്റെ ഐഎംഇഐ നമ്പർ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് ജാർഖണ്ഡിൽനിന്ന് ഒടുവിൽ കണ്ടെത്താൻ കഴിഞ്ഞത്. ഇതു തിരികെയെത്തിച്ച് മൊബൈൽ ഫോണിന്റെ ഉടമസ്ഥത ഉറപ്പാക്കിയ ശേഷം നൗഫിയയ്ക്കു കൈമാറുകയായിരുന്നു.


Source link

Back to top button