NEWS

പെൺകുട്ടിയെ ജീവനോടെ കുളത്തിലേക്ക് എറിഞ്ഞു, ശരീരത്തിൽ കടിച്ചതും നഖം കൊണ്ടുള്ളതുമായ പാടുകൾ‌; പോസ്റ്റ്മോർട്ടം റിപ്പോർട്ട്


കൊൽക്കത്ത ∙ ബംഗാളിലെ ബാരൂപൂരിൽ ചാക്കിൽ കെട്ടി കുളത്തിൽ തള്ളിയ നിലയിൽ കണ്ടെത്തിയ 11 വയസ്സുകാരിയായ പെൺകുട്ടിയുടെ മരണ കാരണം തലയ്ക്കേറ്റ ഗുരുതരമായ പരുക്കും വെള്ളത്തിൽ വീണുള്ള ശ്വാസംമുട്ടലുമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായും ജീവനോടെയാണ് കുളത്തിലേക്ക് എറിഞ്ഞതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.കൊൽക്കത്തയിൽ നിന്ന് 25 കിലോമീറ്റർ അകലെ സൗത്ത് 24 പർഗാനാസിലാണ് സംഭവം. ശനിയാഴ്ച കൂട്ടുകാരിക്ക് ജന്മദിന സമ്മാനം വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഞായറാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കുളത്തിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്തതിനു പിന്നാലെ പ്രകോപിതരായ ജനക്കൂട്ടം, കുറ്റവാളിയെന്ന് സംശയിക്കുന്ന യുവാവിനെ തല്ലിക്കൊന്നിരുന്നു.


Source link

Back to top button