NEWS

പൊന്മുടിയിലേക്കുള്ള ബസുകളിൽ തിങ്ങി നിറഞ്ഞ് സഞ്ചാരികൾ; അധിക സർവീസുമായി കെഎസ്ആർടിസി


വിതുര ∙ പൊന്മുടിയിലേക്ക് വിനോദ സഞ്ചാരികളുടെ എണ്ണക്കൂടുതൽ അനുഭവപ്പെടുന്ന സാഹചര്യത്തിൽ യാത്രാക്ലേശം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ അവധി ദിനമായ ഞായറാഴ്ച 3 അധിക സർവീസുകൾ കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തു. യാത്രാദുരിതം സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് സംബന്ധിച്ച് ‘മനോരമ’ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ട ഉടൻ ആവശ്യാനുസരണം അധിക സർവീസുകൾ ഷെഡ്യൂൾ ചെയ്യണമെന്ന് മന്ത്രി സി.പി.ജോൺ നിർദേശം നൽകി. ഇതെത്തുടർന്നാണ് നടപടി.നെടുമങ്ങാട്, ആര്യനാട്, വെള്ളനാട് ഡിപ്പോകളിൽനിന്നാണ് അധിക സർവീസുകൾ പൊന്മുടിയിലേക്ക് എത്തിയത്. നെടുമങ്ങാട് ഡിപ്പോയുടെ ബസ് നെടുമങ്ങാട്ടുനിന്നു രാവിലെ 9ന് പൊന്മുടിയിലേക്ക് യാത്ര നടത്തിയശേഷം പിന്നീട് വിതുരയിൽനിന്നു പൊന്മുടിയിലേക്കും തിരിച്ചുമായി ഷട്ടിൽ സർവീസായി ക്രമീകരിച്ചു. വൈകിട്ട് 6 വരെ റൂട്ടിൽ 6 ട്രിപ്പുകളാണ് ക്രമീകരിച്ചത്. ബസുകളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ടു.


Source link

Back to top button