മുടിയുടെ ഉള്ള് കുറയുന്നതാണോ പ്രശ്‌നം? വീട്ടിൽ തയ്യാറാക്കാം ഉഴുന്നും തേങ്ങയും കൊണ്ടാരു ഹെയർ പാക്ക്

പ്രതീകാത്മക ചിത്രം
മുടിക്ക് ഉള്ളില്ലെന്നത് പലരും നേരിടുന്ന പ്രശ്നമാണ്. അമിതമായുള്ള മുടികൊഴിച്ചിലും ആരോഗ്യപ്രശ്നങ്ങളുമാണ് മിക്കപ്പോഴും ഇതിന് കാരണമാകുന്നത്. വെള്ളത്തിന്റെ പ്രശ്നം മൂലവും മുടികൊഴിച്ചിൽ ഉണ്ടാകാം. മുടിയുടെ ഉള്ള് കുറയുന്നിന് ഫലപ്രദമായ ഒരു കൂട്ട് വീട്ടിൽതന്നെ തയ്യാറാക്കാം.
തയ്യാറാക്കുന്ന വിധം
രണ്ട് സ്‌പൂൺ ഉഴുന്ന് തലേദിവസം തന്നെ കുതിർക്കാൻ വയ്ക്കണം. കുതിർത്ത ഉഴുന്നിൽ നാല് സ്‌പൂൺ തേങ്ങ ചിരകിയതും അൽപം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കണം. ശേഷം ഒരു കോട്ടൺ തുണിയുപയോഗിച്ച് അരിച്ചെടുക്കണം. മുടിയിൽ പായ്ക്ക് പുരട്ടുന്നതിനുമുൻപ് ചെറിയ അളവിൽ ഏതെങ്കിലും ഹെയർ ഓയിൽ പുരട്ടേണ്ടതുണ്ട്. വരണ്ട മുടിയിൽ പാക്കിടുന്നത് മുടി കൂടുതൽ വരണ്ടുപോകുന്നതിന് കാരണമാവും.
ഇതിനുശേഷം ആദ്യം തലയോട്ടിയിലും പിന്നീട് മുടിയിലും പായ്ക്ക് നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം 20 മിനിട്ടിനുശേഷം പച്ചവെള്ളത്തിൽ കഴുകിക്കളയാം. മുടി വളരുന്നതിനും മിനുസമാകുന്നതിനും ഈ ഹെയർ പായ്ക്ക് സഹായിക്കും. ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം ഈ ഹെയർ പായ്ക്ക് മുടിയിൽ പുരട്ടുന്നത് കൂടുതൽ ഗുണം ചെയ്യും.
Source link


