AUTO

ഇ20 പെട്രോൾ സുരക്ഷിതമോ? ആശങ്കകളും കേന്ദ്ര സർക്കാരിന്റെ 10 പോയിന്റ് വിശദീകരണവും


എഥനോള്‍ കലര്‍ന്ന പെട്രോളുമായി(ഇ20) ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആശങ്കകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയം. ഇ20 ഇന്ധനം വാഹനങ്ങളുടെ ഇന്ധനക്ഷമത കുറക്കുമെന്നും എന്‍ജിന്‍ തകരാറിലാക്കുമെന്നും അറ്റകുറ്റ പണികള്‍ വര്‍ധിക്കുമെന്നുമുള്ള തരത്തിലുള്ള പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് 10 പോയിന്റുകള്‍ ഉള്‍പ്പെടുത്തിയാണ് വിശദമായ മാര്‍ഗ്ഗരേഖ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ വാഹന നിര്‍മാതാക്കളുടെ പ്രതിനിധികള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പഴയ വാഹനങ്ങളില്‍ പോലും ഇ20 ഇന്ധനം പൂര്‍ണമായും സുരക്ഷിതമാണെന്നാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയം നല്‍കുന്ന ഉറപ്പുകള്‍ക്കിടയിലും വാഹന ഉടമകളുടെ നെഞ്ചിടിപ്പേറ്റുന്ന സൂചനകള്‍ പലതുമുണ്ടെന്നതും ശ്രദ്ധേയമാണ്.ഇന്ധനക്ഷമതയെ ബാധിക്കില്ലഇ20 പെട്രോള്‍ വാഹനങ്ങളുടെ പ്രകടനത്തേയോ ഇന്ധനക്ഷമതയേയോ കാര്യമായി ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇതിനായി എആര്‍എഐ നടത്തിയ പരീക്ഷണ ഫലങ്ങളാണ് എടുത്തു കാണിക്കുന്നത്. കാറുകളില്‍ 40,000 കിലോമീറ്ററും ഇരുചക്രവാഹനങ്ങളില്‍ 20,000 കിലോമീറ്ററും പരീക്ഷണ ഓട്ടം നടത്തി പരിശോധന നടത്തിയെന്നാണ് എആര്‍എഐ വ്യക്തമാക്കുന്നത്. ഇന്ധനക്ഷമതയില്‍ നേരിയ വ്യത്യാസം മാത്രമേ ഉണ്ടാവൂ എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇ20 ഇന്ധനത്തിനായി പ്രത്യേകം രൂപകല്‍പന ചെയ്ത വാഹനങ്ങളില്‍ എഥനോളിന്റെ ഉയര്‍ന്ന ഒക്ടേന്‍ റേറ്റിങ് കാരണം കൂടുതല്‍ മികച്ച പ്രകടനം ലഭിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.യഥാര്‍ഥ റോഡ് സാഹചര്യങ്ങളുമായി എആര്‍എഐ പരീക്ഷണം എത്രത്തോളം നീതി പുലര്‍ത്തുമെന്നതാണ് സാധാരണക്കാരായ വാഹന ഉടമകളുടെ ആശങ്ക. യഥാര്‍ഥ റോഡ് സാഹചര്യങ്ങളില്‍ വാഹനം ഓടിക്കുന്ന ഭൂരിഭാഗത്തിനും വലിയ തോതില്‍ ഇന്ധനക്ഷമതയില്‍ കുറവുണ്ടാവുന്ന അനുഭവമുണ്ട്. എആര്‍എഐ പരീക്ഷണങ്ങളില്‍ പഴയ മോഡല്‍ വാഹനങ്ങളെ എത്രത്തോളം ഉള്‍പ്പെടുത്തിയെന്ന കാര്യത്തിലും വ്യക്തതയില്ല. മാത്രമല്ല എആര്‍എഐ പരീക്ഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം ഇതുവരെ പരസ്യമാക്കിയിട്ടില്ല.എന്‍ജിനെ ബാധിക്കില്ലെങ്കിലും നെഞ്ചിടിപ്പേറുംഇ20 പെട്രോള്‍ എന്‍ജിനുകളെ കേടുവരുത്തില്ലെന്ന ഉറപ്പാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം നല്‍കുന്നത്. അപ്പോഴും വാഹന ഉടമകളുടെ നെഞ്ചിടിപ്പേറ്റുന്ന പുതിയ വെളിപ്പെടുത്തലുമുണ്ട്. എആര്‍എഐ, ഐഒസി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം എന്നിവ സംയുക്തമായി നടത്തിയ പഠനങ്ങളില്‍ ലോഹ-പ്ലാസ്റ്റിക് ഘടകങ്ങള്‍ക്ക് ഇ20 ഇന്ധനം മൂലം തകരാറൊന്നും ഉണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അപ്പോഴും പഴയ വാഹനങ്ങളിലെ ചില റബ്ബര്‍ ഭാഗങ്ങള്‍ക്ക് സാധാരണയേക്കാള്‍ വേഗത്തില്‍ ദ്രവിക്കാനും കേടു വരാനും സാധ്യതയുണ്ടെന്ന് മന്ത്രാലയം ഔദ്യോഗികമായി സമ്മതിക്കുയും ചെയ്യുന്നു.ഇന്‍ഷൂറന്‍സും വാറണ്ടിയും കിട്ടും, പക്ഷേ…


Source link

Back to top button