NEWS

വീണ്ടും പാക്കിസ്ഥാൻ കളത്തിൽ, ഇറാൻ – യുഎസ് സമാധാന ചർച്ച അടുത്ത ആഴ്ച; ഡോളറിന് ഇടിവ്, ആ ‘ട്വിസ്റ്റ്’ പ്രതീക്ഷിച്ച് നിക്ഷേപകർ


പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്ക്കാര ചടങ്ങുകൾക്കിടെ വാക്പോരുമായി ഇറാനും യുഎസും. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഇതുവരെയും പരിഹാരമായിട്ടില്ലെന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ. ഇറാൻ യുദ്ധത്തിനു ശേഷം ഇതാദ്യമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ‍ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു വൈറ്റ് ഹൗസിലെത്തുന്നതും നിർണായകമാണ്. ഇരുനേതാക്കളും തമ്മിൽ ഫെബ്രുവരിയിൽ നടന്ന യോഗത്തിനു ശേഷമാണ് ഇറാനിൽ സംയുക്ത ആക്രമണം നടത്താൻ തീരുമാനമായത്.എന്നാൽ ജൂലൈ 11ന് പാക്കിസ്ഥാന്റെ നേത‍ൃത്വത്തിൽ ഇസ്‍ലമാബാദിൽ സമാധാന ചർച്ചകൾ തുടരുമെന്നും വിവരമുണ്ട്. അല്ലെങ്കിൽ സ്വിറ്റ്സർലൻഡിലേക്ക് ചർച്ച മാറ്റുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിലുള്ള 60 ദിവസത്തെ സമാധാന ചർച്ചകളുടെ തുടർ നീക്കങ്ങൾക്കും അന്തിമ സമാധാന കരാറിനുമാണ് ഇനി ചർച്ചകൾ. ഇറാന്റെ ആണവ പരീക്ഷണം, ഉപരോധത്തിലെ ഇളവ് തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.∙പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവു വന്നതും അടിസ്ഥാന പലിശ നിരക്കിൽ കാര്യമായ വർധനയുണ്ടായേക്കില്ലെന്ന സൂചനയുമാണ് വിപണിയെ നയിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ജപ്പാൻ ഉച്ചകോടിയിൽ വൻനിക്ഷേപങ്ങൾ പ്രഖ്യാപിക്കപ്പെട്ടതും ഐടി ഓഹരികളിലെ തിരിച്ചു വരവും നിർണായകമായി.


Source link

Back to top button