NEWS

ഹിമാലയൻ സാധനാ പഠന യാത്ര സംഘടിപ്പിക്കും

തിരുവനന്തപുരം:ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ

നവംബർ ആദ്യ വാരം ഹിമാലയ സാനുക്കളിലൂടെയുള്ള സാധനാ പഠന യാത്ര സംഘടിപ്പിക്കും.

ഡൽഹി അക്ഷർധാം മന്ദിർ,രാജ്ഘട്ട്,ഹരിയാന കുരുക്ഷേത്രത്തിലെ ബ്രഹ്മ സരോവർ, ജ്യോതി സർ, ഹിമാചൽ പ്രദേശിലെ ജ്വാലാമുഖി മന്ദിർ,ധർമ്മശാല ശാല ,ടിബറ്റൻ ആത്മീയ ഗുരു ദലൈ ലാമയുടെ ആസ്ഥാനം, കുളു, മണാലി ,തുടങ്ങിയ സ്ഥലങ്ങളിലൂടെ എട്ടു ദിവസം നീണ്ടു നിൽക്കുന്നതാണ് യാത്ര.

തിരുവനന്തപുരത്തു നിന്ന് വിമാന മാർഗം പുറപ്പെടുന്ന യാത്രയിൽ ഗുരുപ്രസാദ് സ്വാമിയുടെയും മറ്റു ആത്മീയ ആചാര്യന്മാരുടെയും നേതൃത്വത്തിൽ ധ്യാന പരിശീലനം ,ആധ്യാത്മിക പ്രഭാഷണങ്ങൾ തുടങ്ങിയവ ഉണ്ടാവും. താല്പര്യമുള്ളവർക്ക് 944 617 0389 എന്ന നമ്പറിൽ ബന്ധപ്പെടാം.


Source link
NEWS

Read News

Read News✅

Back to top button