NEWS
തെറ്റുതിരുത്തിയാൽ ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും തിരികെ വരാമെന്ന് ജയരാജൻ; ഇറാനെതിരെ ട്രംപ്– പ്രധാന വാർത്തകൾ

തെറ്റുതിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞിക്കൃഷ്ണനും പാർട്ടിയിലേക്ക് തിരികെ വരുന്നതിൽ തടസ്സമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ പ്രസ്താവന ഇന്ന് ഏറെ ചർച്ച ചെയ്യപ്പെട്ട വാർത്തയാണ്. ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറി വിശദീകരണവുമായെത്തിയതും വാർത്താ പ്രാധാന്യം നേടി. ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ നടക്കുമ്പോഴും ഇറാനെതിരെ പ്രസ്താവന നടത്തിക്കൊണ്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ അവശേഷിക്കുന്ന എല്ലാ നേതാക്കളെയും ഒറ്റവെടികൊണ്ട് ഇല്ലാതാക്കാമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇതിനെതിരെ പ്രതികരണവുമായി ഇറാനും രംഗത്തെത്തിയതും ശ്രദ്ധേയമായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.തെറ്റുതിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞിക്കൃഷ്ണനും പാർട്ടിയിലേക്ക് തിരികെ വരുന്നതിൽ തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം.വി.രാഘവനേയും കെ.ആർ.ഗൗരിയമ്മയേയും പാർട്ടി അവസാനകാലം സ്വീകരിച്ചിട്ടുണ്ടെന്നും നയപരമായ തെറ്റുപറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയരാജൻ പറഞ്ഞുഇറാനിൽ അവശേഷിക്കുന്ന എല്ലാ നേതാക്കളെയും ഒറ്റവെടികൊണ്ട് ഇല്ലാതാക്കാമെന്ന ട്രംപിന്റെ ഭീഷണിയിൽ പ്രതികരണവുമായി ഇറാൻ. നിങ്ങൾക്ക് ആളുകളെ കെല്ലാൻ സാധിക്കും. എന്നാൽ ആദർശങ്ങളെ ഇല്ലാതാക്കാനാകില്ലെന്നാണ് ഇറാൻ മറുപടി നൽകിയത്.
Source link


