ആമീർ ഖാനും ഗൗരി സ്പ്രാട്ടും വിവാഹിതരായി: സാക്ഷിയായി നാല് മക്കൾ, ചിത്രങ്ങൾ പുറത്ത്

ആമീർ ഖാനും ഗൗരി സ്പ്രാട്ടും വിവാഹിതരായി, Photo Credit: X
മുംബയ്: ബോളിവുഡ് താരം ആമീർ ഖാനും ഗൗരി സ്പ്രാട്ടും വിവാഹിതരായി. മുംബയിലെ ബാന്ദ്രയിലുള്ള ആമീർ ഖാന്റെ വസതിയിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 150-ഓളം പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുന്നത്. ആമീറിന്റെ ആദ്യ വിവാഹങ്ങളിലെ മക്കളായ ഇറയും ജുനൈദും ആസാദും ഗൗരിയുടെ ആദ്യ വിവാഹത്തിലെ മകനും ഒപ്പമുണ്ടായിരുന്നു. 25 വർഷമായി സുഹൃത്തുക്കളായ ഇരുവരും രണ്ട് വർഷം മുമ്പാണ് ഡേറ്റിംഗ് ആരംഭിച്ചത്. ഒരു വർഷത്തിലേറെയായി ഒരുമിച്ചാണ് താമസം. ബംഗളൂരു സ്വദേശിയായ ഗൗരി സലൂൺ ഉടമയാണ്. നിലവിൽ ആമീറിന്റെ പ്രൊഡക്ഷൻ ഹൗസിന് വേണ്ടി പ്രവർത്തിക്കുകയാണ് ഇവർ.
ആമീറിന്റെ മൂന്നാം വിവാഹമാണിത്. നേരത്തെ 1986ൽ റീന ദത്തയെ വിവാഹം കഴിച്ചു. റീനയുമായുള്ള ബന്ധത്തിൽ ജുനൈദ്, ഇറ എന്നീ രണ്ട് മക്കളുണ്ട്. പിന്നീട് 2005ല്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ആസാദ് റാവു ഖാന്‍ ആണ് ഈ ബന്ധത്തിലുള്ള മകൻ. മുൻഭാര്യമാരായ റീന ദത്തയും കിരൺ റാവുമായി ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആമീറിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
Source link


