NEWS

ക്രിക്കറ്റ് മത്സരത്തിനിടെ കോണ്ടം പരസ്യം; ‘ലജ്ജാകരമല്ലേ? ബിസിസിഐ ശ്രദ്ധിക്കണം’: പ്രതിഷേധം


ന്യൂഡൽഹി∙ ഇന്ത്യ–ഇംഗ്ലണ്ട് ട്വന്റി20 മത്സരത്തിനിടെ ‘അഡൾട്ട് പരസ്യം’ നൽകിയതിൽ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് എംപിയും ക്രിക്കറ്റ് മുൻ  താരവുമായ കീർത്തി ആസാദ്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും ബിസിസിഐ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴി‍ഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ കോണ്ടത്തിന്റെ പരസ്യം വന്നതിന് പിന്നാലെയാണ് വിമർശനം.  ‘‘ഓൾഡ് ട്രഫോഡിൽ നടക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് ട്വന്റി20 മത്സരം കുട്ടികൾ തത്സമയം കാണുന്നതാണ്. മത്സരത്തിനിടെ ‘അഡൾട്ട് പരസ്യം’ വരുന്നത് ലജ്ജാകരമല്ലേ? ബിസിസിഐ ഇത് ശ്രദ്ധിക്കണം’’– അദ്ദേഹം എക്സിൽ കുറിച്ചു. (Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ANI എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)


Source link

Back to top button