NEWS
‘പൂർണമായും ചതിക്കപ്പെട്ടു; ഇനി ഞങ്ങൾക്ക് നല്ലൊരു കിട്ടുമോ?’: കരാർ തട്ടി കോറോ; ഭയത്തില്‍ ജീവനക്കാർ

കോഴിക്കോട് ∙ ‘‘പൂർണമായും ചതിക്കപ്പെട്ടു. ഇനി ഞങ്ങൾക്ക് നല്ലൊരു ജോലി കിട്ടാൻ ബുദ്ധിമുട്ടാണ്.’’ കോറോ ഹെൽത്ത് കമ്പനിയിൽനിന്നു ജോലി നഷ്ടപ്പെട്ട കുറ്റ്യാടി സ്വദേശിയായ യുവാവ് പറഞ്ഞു. കോറോ ഹെൽത്തിൽ ജോലി ചെയ്തവരെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തി മാറ്റിനിർത്തുമെന്ന ഭയത്തിലാണ് ജോലി നഷ്ടപ്പെട്ട ഓരോ ജീവനക്കാരനും. ‘‘അമേരിക്കയിലെ ആരോഗ്യ ഇൻഷുറൻസ് രംഗത്തു പ്രവർത്തിക്കുന്ന കമ്പനിയാണ് കോറോ ഹെൽത്ത്. ആ കമ്പനിയുടെ മെഡിക്കൽ കോഡിങ് ജോലികളാണ് കോഴിക്കോട്ട് നടക്കുന്നത്.’’ യുവാവ് പറഞ്ഞു.അമേരിക്കയിൽ ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട ഡേറ്റകൾക്ക് കോഡിങ് അത്യാവശ്യമാണ്. പ്രമേഹത്തിന് ഒരു കോഡ്, രക്താർബുദത്തിന് ഒരു കോഡ് എന്നിങ്ങനെ ഓരോ രോഗത്തിനും ഓരോന്നാണ് നൽകേണ്ടത്. ഡേറ്റകൾ കോഴിക്കോട്ടേക്ക് കൈമാറും. ഇതിൽ രോഗവിവരങ്ങൾ പരിശോധിച്ച് കോഡിങ് നടത്തി തിരിച്ചയയ്ക്കണം. കോഡിങ് ചാർട്ട് ചെയ്യുകയെന്നാണ് ഈ പ്രക്രിയയെ വിളിക്കുന്നത്.കോഡിങ് ചെയ്യുന്നവരും കോഡിങ് പരിശീലകരും ഡപ്യൂട്ടി മാനേജർമാരും സീനിയർ മാനേജരും അടക്കം കോഴിക്കോട്ടെ ഓഫിസിലെ എല്ലാവരുടെയും ജോലി നഷ്ടപ്പെട്ടു. ‘‘ഒരേ ജോലി ചെയ്തുവന്നിരുന്ന 900 പേർക്ക് ഒരുമിച്ച് ജോലി നഷ്ടപ്പെട്ടതോടെ പുതിയൊരു ജോലി കിട്ടുകയെന്നതു പ്രയാസമാണ്. കോറോ ഹെൽത്തിൽനിന്ന് പുറത്താക്കപ്പെട്ടവരെന്ന നിലയിൽ മറ്റു കമ്പനികൾ ഞങ്ങൾക്കു ജോലി നൽകാൻ സാധ്യത കുറവാണ്.’’ യുവാവ് സങ്കടത്തോടെ പറഞ്ഞു. നാളെ നടക്കുന്ന ചർച്ചയിലാണ് എല്ലാവരുടെയും പ്രതീക്ഷ.
Source link


