BUSINESS

അദാനിക്കെതിരായ നീക്കം ദോഷം ചെയ്തു, ഒരു വർഷം മുൻപേ റദ്ദാക്കേണ്ടതായിരുന്നു, കേസ് നിലനിൽക്കില്ലെന്ന് യുഎസ് നീതിവകുപ്പ്


ന്യൂയോർക്ക് . ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് നിയമപരമായി നിലനിൽക്കാത്തതു കൊണ്ടാണ് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് യുഎസ് നീതി വകുപ്പ് ഫെഡറൽ കോടതിയിൽ നിലപാടെടുത്തു. ഗൗതം അദാനിക്കും മറ്റ് 7 പേർക്കുമെതിരായ കേസ് നയതന്ത്രപരമായി ദോഷം ചെയ്തെന്നും സത്യവാങ്മൂലത്തിൽ നീതിവകുപ്പ് വിശദമാക്കി. അമേരിക്കൻ നിയമപരിധിയിൽ നിൽക്കാത്ത അസ്ഥിരമായ ഈ കേസ് ഒരുവർഷം മുൻപേ തന്നെ റദ്ദാക്കേണ്ടതായിരുന്നുവെന്ന് വാദിച്ച് മേയിലാണ് നീതിവകുപ്പ് കോടതിയിൽ അപേക്ഷ നൽകിയത്. ആരോപണം ഉയർന്ന സംഭവത്തിൽ ആർക്കും സാമ്പത്തികമായി നഷ്ടമുണ്ടായിട്ടില്ലെന്നും നീതി വകുപ്പ് പറയുന്നു. എതിർകക്ഷികളുമായി ഇക്കാര്യത്തിൽ ധാരണയായിരുന്നു. എന്നാൽ ക്രിമിനൽ കേസ് ഉപേക്ഷിക്കാനുള്ള സർക്കാർ നിലപാട് വിശദീകരിക്കാൻ യുഎസ് ഡിസ്ട്രിക്ട് ജഡ്ഡി ആവശ്യപ്പെട്ടതോടെയാണു വിശദമായ മറുപടി നൽകിയത്. 2024ൽ ജോ ബൈഡൻ പ്രസിഡന്റായിരിക്കെയാണു ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി എന്നിവരടക്കം ഏഴുപേർക്കെതിരെ യുഎസിൽ കൈക്കൂലി, വഞ്ചനക്കേസുകളെടുത്തത്.ഇന്ത്യയിലെ വൻകിട സൗരോർജ പദ്ധതിക്കായി കോടിക്കണക്കിനു രൂപ കൈക്കൂലി നൽകിയെന്ന വിവരം മറച്ചുവച്ച് യുഎസിലെ നിക്ഷേപകരെ വഞ്ചിച്ചെന്നായിരുന്നു കേസ്. ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡെൻബെർഗ് റിസർച്ചാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്. ഇതോടെ വലിയ കോലാഹലമുണ്ടായി. ഓഹരി വിപണിയിൽ അദാനി ഓഹരികൾ കൂപ്പുകുത്തി. 


Source link

Back to top button