പ്ലസ് വൺ ക്ലാസ് നാളെ മുതൽ, 3,59,890 പേർ പ്രവേശനം നേടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ ഇന്നലെ വൈകിട്ട് 6 വരെ സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും. 81,375 സീറ്റുകളുടെ ഒഴിവാണുള്ളത്.
സർക്കാർ സ്‌കൂളുകളിൽ 1,83,570 പേരും എയ്ഡഡ് സ്‌കൂളുകളിലെ മെരിറ്റ് സീറ്റിൽ 1,28,282 പേരും മാനേജ്‌മെന്റ് സീറ്റിൽ 16,584 പേരും കമ്മ്യൂണിറ്റി ക്വാട്ടയിൽ 19,674 പേരും അൺഎയ്ഡഡ് സ്‌കൂളുകളിൽ 10,589 പേരും മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ 1191 പേരും പ്രവേശനം നേടി. സർക്കാർ മെരിറ്റിൽ 8611, എയ്ഡഡ് മെരിറ്റിൽ 3685, എയ്ഡഡ് മാനേജ്‌മെന്റിൽ 21,747, കമ്മ്യൂണിറ്റി ക്വാട്ടയിൽ 4118, അൺ എയ്ഡഡിൽ 42,876, മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 338 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. സയൻസിന് 3425 സീറ്റും ഹ്യൂമാനിറ്റീസിന് 2745 സീറ്റും കൊമേഴ്സിൽൽ 2441 സീറ്റും സർക്കാർ മേഖലയിൽ ഒഴിവുണ്ട്. എയ്ഡഡ് മേഖലയിൽ സയൻസിന് 14,637 സീറ്റുകളും ഹുമാനിറ്റീസിന് 6565 സീറ്റുകളും കൊമേഴ്സിന് 8368 സീറ്റുമാണ് ഒഴിവുള്ളത്.
Source link
NEWS
Read News
Read News✅


