NEWS
ബസ് സ്റ്റാൻഡിൽ അസഭ്യ വർഷം; യുവാവിനെതിരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് പൊലീസ്

അടിമാലി ∙ ബസ് സ്റ്റാൻഡിൽ മദ്യലഹരിയിലെത്തി സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടത്തിനു മുന്നിൽ അസഭ്യവർഷം നടത്തിയ യുവാവിനുനേരെ പൊലീസിന്റെ പെപ്പർ സ്പ്രേ പ്രയോഗം. വ്യാഴാഴ്ച വൈകിട്ടാണ് അടിമാലി ബസ് സ്റ്റാൻഡിൽ മദ്യലഹരിയിൽ, മച്ചിപ്ലാവിൽ താമസിക്കുന്ന മാങ്കുളം താളുംകണ്ടം സ്വദേശിയായ യുവാവിന്റെ അസഭ്യ വർഷം തുടങ്ങിയത്. ട്രാഫിക് പൊലീസ് സ്ഥലത്തെത്തിയതോടെ അസഭ്യ വർഷം പൊലീസിനു നേരെയായി.ചാറ്റൽ മഴ വകവയ്ക്കാതെ വാഹനത്തെ ചുറ്റി നടന്ന് അശ്ലീല പദപ്രയോഗങ്ങൾ തുടർന്നു. ഇതിനു പിന്നാലെ പൊലീസ് വാഹനത്തിന് അടുത്തെത്തി എസ്ഐക്ക് നേരെ അശ്ലീല പ്രയോഗം തുടർന്നതോടെയാണ് വാഹനത്തിൽ കരുതിയിരുന്ന മുളകുസ്പ്രേ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപന്റെ മുഖത്തടിക്കുകയായിരുനന്ു. ഇതോടെ മുഖം പൊത്തി അടുത്തുള്ള കടത്തിണ്ണയിൽ ഇരുന്ന യുവാവ് അര മണിക്കൂറിനു ശേഷമാണ് സ്റ്റാൻഡ് വിട്ടത്. എന്നാൽ ഇതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് അടിമാലി എസ്എച്ച്ഒ പറഞ്ഞു.
Source link


