SPORTS
വണ്ടർ കിഡ് ഇനി ‘സീനിയർ’! 15കാരൻ വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം; സഞ്ജു സാംസണ് പകരം പ്ലേയിങ് ഇലവനിൽ

മാഞ്ചസ്റ്റർ∙ ഒടുവിൽ കാത്തിരുന്ന ആ ദിനമെത്തി, ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ കിഡിന് ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം. പതിനഞ്ചു വയസ്സുകാരൻ വൈഭവ് സൂര്യവംശിയാണ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ സഞ്ജു സാംസണു പകരമാണ് വൈഭവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. ഇതോടെ ഇന്ത്യൻ സീനിയർ ടീമിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി. പതിനാറാം വയസ്സിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡാണ് വൈഭവ് മറികടന്നത്.
Source link


