NEWS

അയോധ്യ സംഭാവനക്കൊള്ള: മോഷണ ദൃശ്യങ്ങൾ പൊലീസിന്; പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചു – പ്രധാന വാർത്തകൾ


രാമക്ഷേത്ര സംഭാവനക്കൊള്ള കേസിൽ അറസ്റ്റിലായവർ പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതും പതിമൂന്ന് വയസ്സുകാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതിപ്പെട്ടതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. സിനിമകളുടെ വ്യാജ പതിപ്പുകൾ വ്യാപകമായി പ്രചരിക്കുന്നതിനു പിന്നാലെ ടെലിഗ്രാമിനെതിരെ കേന്ദ്രം രംഗത്തെത്തിയതും പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും എതിരെ ഉദ്യോഗാർഥികൾ കോഴ ആരോപണമടക്കമുള്ള പരാതികൾ ഉന്നയിച്ചതും വാർത്തയായി. ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഡോണൾഡ് ട്രംപ് ഇറാനെ പരിഹസിച്ചതും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.പതിമൂന്ന് വയസ്സുകാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. സ്കൂളിൽവച്ചുനടന്ന കൗൺസലിങ്ങിനിടെയാണ് കുട്ടി ഞെട്ടിക്കുന്ന വിവരം പുറത്ത് പറഞ്ഞത്. പ്രായപൂർത്തിയാകാത്ത എട്ടു പേരാണ് കേസിലെ പ്രതികൾ എന്നാണ് സൂചന.പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും എതിരെ കോഴ ആരോപണമടക്കമുള്ള പരാതികളുമായി ഉദ്യോഗാർഥികൾ. ഫിഷറീസ് വകുപ്പിലെ എക്സ്റ്റൻഷൻ ഓഫിസർ അടക്കമുള്ള തസ്തികകളിലേക്ക് നടന്ന പരീക്ഷകളിൽ കുഫോസിലെ എസ്എഫ്ഐ നേതാക്കൾക്ക് മുൻഗണന ലഭിച്ചെന്നും ആകെ നടത്തിയ 44 നിയമനങ്ങളിൽ 38 പേരും കുഫോസിലെ വിദ്യാർഥികളാണെന്നും ആക്ഷേപമുണ്ട്.


Source link

Back to top button