NEWS
കുഞ്ഞുങ്ങൾ കരഞ്ഞപ്പോൾ വാഷിങ് മെഷീനിനിലിട്ടു, വായിൽ വെള്ളം പമ്പ് ചെയ്തു; ഡേകെയറിലെ ക്രൂരതയിൽ 2 ആയമാർ അഴിക്കുള്ളിൽ

ബെംഗളൂരു ∙ കാപ്ജെമിനി ഐടി കമ്പനിയുടെ ബെംഗളൂരു ക്യാംപസിലെ ഡേകെയർ സെന്ററിൽ കുഞ്ഞുങ്ങളെ അതിക്രൂരമായി ഉപദ്രവിച്ച കേസിൽ 2 ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ മഞ്ജുളയും വിജയലക്ഷ്മിയുമാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റു 3 പേരെ കൂടി ഉടൻ അറസ്റ്റ് ചെയ്തേക്കും.രണ്ടും മൂന്നും വയസ്സുള്ള കുരുന്നുകളെ കരഞ്ഞതിന്റെ പേരിൽ വാഷിങ് മെഷീനിനിൽ ഇടുന്നതും, ശുചിമുറിയിലെ പൈപ്പ് ഉപയോഗിച്ച് വായിലേക്ക് വെള്ളമടിച്ചു കയറ്റുന്നതിന്റെയും വിഡിയോ ചിത്രീകരിച്ച ജൂൺ 29നു മഞ്ജുളയും വിജയലക്ഷ്മിയുമാണ് ജോലിയിലുണ്ടായിരുന്നത്. മഞ്ജുളയാണ് മറ്റു 4 ആയമാരെയും ജോലിക്കെടുത്തത്. കുട്ടികളെ പരിചരിക്കാൻ പരിശീലനമൊന്നും ഇവർക്കു നൽകിയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴിയെടുത്തതിനു പുറമേ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
Source link


