LIFESTYLE

ഒരേയൊരു രാജാവ്: എണ്ണമില്ലാത്ത ആഡംബര വീടുകൾ, ഹോട്ടലുകൾ; ഇത് ആരാധകർ അറിയാത്ത മെസ്സിയുടെ ലോകം


ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളിൽ ഒരാളായ ലയണൽ മെസ്സിക്ക് തനിക്കിഷ്ടമുള്ള ഏത് ആഡംബര സൗധവും സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷിയുണ്ട്. എട്ട് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ നേടി ചരിത്രം കുറിച്ച, പലരും ലോകത്തെ എക്കാലത്തെയും മികച്ച ഫുട്‌ബോൾ കളിക്കാരനായി കണക്കാക്കുന്ന മെസ്സി മൈതാനത്ത് ഇല്ലാത്തപ്പോൾ എവിടെയാണ് താമസിക്കുന്നത്?നാല് വർഷം മുൻപ് അർജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച ഈ ഇതിഹാസ താരം, ഫുട്ബോൾ ലോകത്ത് നിന്ന് നേടുന്ന വരുമാനവും അത്രമേൽ ഭീമമാണ്. എഫ്‌സി ബാർസിലോനയിലും പിന്നീട് പാരിസ് സെന്റ്-ജർമ്മെയ്‌നിലും കളിച്ച ശേഷം ഇന്റർ മിയാമിയുടെ ഫോർവേഡും ക്യാപ്റ്റനുമായി മാറിയ മെസ്സി, കഴിഞ്ഞ വർഷം മാത്രം ഏകദേശം 140 മില്യൻ ഡോളറാണ് സമ്പാദിച്ചത്.ഫോർബ്‌സിന്റെ കണക്കനുസരിച്ച് 1.1 ബില്യൻ ഡോളർ ആസ്തിയുള്ള ഒരു ശതകോടീശ്വരനാണ് നിലവിൽ മെസ്സി. ആഡംബര കാറുകളുടെ വലിയൊരു ശേഖരം, രാത്രിക്ക് 10,000 ഡോളർ വരെ വാടകയുള്ള ആഡംബര റിസോർട്ടുകളിലെ അവധിക്കാല ആഘോഷങ്ങൾ, സ്വന്തമായി കെട്ടിപ്പടുത്ത ഹോട്ടൽ സാമ്രാജ്യം എന്നിവയ്ക്ക് പുറമേ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും അദ്ദേഹത്തിനുണ്ട്. 2024 ഡിസംബറിൽ, സ്പെയിനിലെ തന്റെ ചില സ്വത്തുക്കൾ ഒരു സ്പാനിഷ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റായി അദ്ദേഹം ലിസ്റ്റ് ചെയ്തിരുന്നു. ഹോട്ടലുകളും വാണിജ്യ സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടുന്ന ഈ പോർട്ട്‌ഫോളിയോയുടെ മൂല്യം മാത്രം 232 മില്യൻ ഡോളറിലധികം വരുമെന്നാണ് കണക്കാക്കുന്നത്.ബാർസിലോനയിലെ കാസ്റ്റൽഡെൽഫെൽസ് മാളികഒരു ദശാബ്ദത്തിലേറെയായി മെസ്സിയുടെ പ്രധാന വസതി ബാർസിലോനയിലെ ഈ മനോഹരമായ വീടായിരുന്നു. താൻ ആദ്യമായി ബാലൺ ഡി ഓർ നേടിയ 2009–ലാണ് മെസ്സി ഈ പ്രോപ്പർട്ടി 2 മില്യൻ ഡോളറിന് വാങ്ങുന്നത്. കാറ്റലോണിയൻ തലസ്ഥാനത്ത് നിന്ന് ഏകദേശം 15 മൈൽ അകലെയുള്ള കാസ്റ്റൽഡെൽഫെൽസ് എന്ന തീരദേശ നഗരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ന് ഈ എസ്റ്റേറ്റിന്റെ മൂല്യം ഏകദേശം 7 മില്യൻ ഡോളറാണ്. മെസ്സിയും ഭാര്യ അന്റോണെലയും വലിയൊരു തുക നിക്ഷേപിച്ചാണ് ഈ വീട് നവീകരിച്ചത്. ഇതിന്റെ ഭാഗമായി അടുത്തുള്ള ഒരു സ്ഥലം കൂടി മെസ്സി വാങ്ങിയിരുന്നു. അയൽപക്കത്തു നിന്നുള്ള അമിത ശബ്ദം ഒഴിവാക്കാനാണ് മെസ്സി ആ വീട് വാങ്ങിയതെന്ന് പറയപ്പെടുന്നു.അത്യാധുനിക സൗകര്യങ്ങളുള്ള ജിം, സ്പാ, തിയറ്റർ, നീന്തൽക്കുളം, ബാർബിക്യൂ ചെയ്യാനും വിശ്രമിക്കാനുമുള്ള വിശാലമായ ടെറസ്, മെസ്സിക്ക് പരിശീലനത്തിനായി ഒരു വ്യക്തിഗത ഫുട്ബോൾ മൈതാനം, എഫ്‌സി ബാർസിലോനയുടെ ഹോം ഗ്രൗണ്ടായ ക്യാംപ് നൗവിൽ നിന്ന് വെറും 12 മൈൽ മാത്രം അകലം എന്നിവയാണ് മെസ്സിയുടെ ഈ വസതിയുടെ പ്രത്യേകത. ഇപ്പോൾ പ്രധാനമായും മിയാമിയിലാണ് താമസമെങ്കിലും, മെസ്സി ഇപ്പോഴും ഈ വീട് കൈവശം വച്ചിട്ടുണ്ട്.


Source link

CINEMA

CINEMA

Back to top button