SPORTS

ലൈംഗിക പീഡനക്കേസിൽ കുറ്റം സമ്മതിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം; ശിക്ഷാ വിധി ഓഗസ്റ്റിൽ


സിഡ്‌നി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റം സമ്മതിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആരോൺ സമ്മേഴ്സ്. ബിഗ് ബാഷ് ലീഗിലും (ബിബിഎൽ) പാക്കിസ്ഥാൻ സൂപ്പർ ലീഗിലും (പിഎസ്എൽ) കളിച്ചിട്ടുള്ള ഫാസ്റ്റ് ബോളറായ ആരോൺ സമ്മേഴ്സ് (30), പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടു കേസുകളിലും ലൈംഗിക ചൂഷണത്തിനായി പെൺകുട്ടിയെ വശീകരിക്കുകയും അശ്ലീല ദൃശ്യങ്ങൾ കാണിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലുമാണ് കുറ്റം സമ്മതിച്ചത്. മുൻപ് ജാമ്യത്തിലായിരുന്ന ഇയാളെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഓഗസ്റ്റിൽ സമ്മേഴ്സിന്റെ ശിക്ഷ വിധിക്കും.കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിൽ സമ്മേഴ്സ് മുൻപും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ കൈവശം വയ്‌ക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ 2021-ൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. ഓസ്‌ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ ടാസ്മേനിയയെ പ്രതിനിധീകരിച്ചിട്ടുള്ള സമ്മേഴ്സ്, ബിബിഎലിൽ ഹോബാർട്ട് ഹറികെയ്ൻസിനായി ഒരു മത്സരവും പിഎസ്എലിൽ കറാച്ചി കിങ്‌സിനായി രണ്ടു മത്സരങ്ങളും കളിച്ചിട്ടുണ്ട്.


Source link

Back to top button