NEWS

ബോഡി ബിൽഡർമാർക്ക് പൊലീസ് നിയമനം: ‘വിജിലൻസ് അന്വേഷണത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണം’


കൊച്ചി ∙ ബോഡി ബിൽഡർമാർക്ക് സായുധ പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം. ബോഡി ബിൽഡർമാരായ ചിത്തരേഷ് നടേശൻ, ഷിനു ചൊവ്വ എന്നിവർക്ക് ചട്ടങ്ങൾ മറികടന്ന് സായുധ പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകിയെന്നാണ് ഹർജിക്കാരനായ അഡ്വ. കെ.എം.ഷാജഹാന്റെ ആരോപണം. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.ബദറുദീൻ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയത്.വിഷയത്തിൽ ഏപ്രിൽ 21ന് ചീഫ് സെക്രട്ടറിക്കും പിന്നീട് വിജിലൻസ് ഡയറക്ടർക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. തുടർന്നാണ് ഈ വിഷയത്തിൽ കോടതി ഇടപെടൽ. ഹർജി അടുത്ത മാസം 17ന് കോടതി വീണ്ടും പരിഗണിക്കും.


Source link

Back to top button