NEWS

ഒരു മാറ്റവുമില്ല; വെള്ളം നൽകില്ല: പാക്ക് ഭീഷണിക്കു ചുട്ടമറുപടിയുമായി ഇന്ത്യ


ന്യൂഡൽഹി ∙ സിന്ധു നദീജല കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ഉയർത്തിയ ഭീഷണിക്കു മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കരാർ മരവിപ്പിച്ചെന്ന ഇന്ത്യയുടെ നിലപാട് ഉറച്ചതാണെന്നും അതിൽ ഒരു മാറ്റവുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിനു പാക്കിസ്ഥാൻ നൽകുന്ന പിന്തുണ എന്നത്തേക്കുമായി അവസാനിപ്പിക്കണമെന്നും കരാർ മരവിപ്പിച്ച അവസ്ഥയിൽത്തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക്കിസ്ഥാന് അവകാശപ്പെട്ട സിന്ധുനദീജല വിഹിതം തട്ടിയെടുക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കുന്ന കൈകൾ വെട്ടിമാറ്റുമെന്ന് പാക്കിസ്ഥാന്റെ കാലാവസ്ഥാ വ്യതിയാനമന്ത്രി മുസാദിക് മാലിക് അടുത്തിടെ പറഞ്ഞിരുന്നു. ഇന്ത്യ വെള്ളം നിഷേധിക്കുന്നത് ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആണവയുദ്ധത്തിന് വഴിതെളിച്ചേക്കുമെന്നും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോയും പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് രൺധീർ ജയ്‌സ്വാളിന്റെ പ്രതികരണം. 


Source link

Back to top button