NEWS
യൂസർനെയിം ഫീച്ചർ: വാട്സാപ്പിന് പിന്നാലെ ടെലഗ്രാമിനും സിഗ്നലിനും കേന്ദ്രത്തിന്റെ ‘ചെക്ക്’

ന്യൂഡൽഹി∙ വാട്സാപ്പിന് പിന്നാലെ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് ടെലഗ്രാമിനും സിഗ്നലിനും നോട്ടിസ് നൽകി കേന്ദ്രസർക്കാർ. യൂസർ നെയിം ഫീച്ചർ സംബന്ധിച്ച വിശദമായ റിപ്പോർട്ടും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും സമർപ്പിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. പുതിയ ഫീച്ചർ നടപ്പിലാക്കുമ്പോൾ രാജ്യത്ത് ഓൺലൈന്‍ തട്ടിപ്പുകളും ഡിജിറ്റൽ അറസ്റ്റും വർധിക്കുമെന്ന ആശങ്ക കേന്ദ്ര സർക്കാരിനുണ്ട്. കൂടാതെ അജ്ഞാതത്വം ക്രിമിനലുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുമെന്നും അതുവഴി അവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്നും സർക്കാർ ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് ടെലഗ്രാമിനും സിഗ്നലിനും നോട്ടിസ് നൽകിയത്.
Source link


