കേരള സർവകലാശാല പി.ജി അലോട്ട്മെന്റ്

കേരള സർവകലാശാലയിലെ സർക്കാർ/ എയ്ഡഡ്/സ്വാശ്രയ/യു.ഐ.ടി കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് https://admissions.keralauniversity.ac.in/pg2026ൽ പ്രസിദ്ധീകരിച്ചു.
നാല് വർഷ ബിരുദ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ അതത് പഠനവകുപ്പുകളിൽ ഇന്ന് നടത്തും. ഫോൺ : 0471 230838, 9188524612.
എം.എ/എം.എസ്‍സി/ എം.ടെക്/എം.കോം/എം.എഡ്/എം.എസ്.ഡബ്ല്യൂ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്ന് രാവിലെ 11ന് പഠന വകുപ്പുകളിൽ നടത്തും.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ മേയിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് പരീക്ഷാഫലവും ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‍സി ജിയോളജി, കെമിസ്ട്രി, ബോട്ടണി എന്നീ പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് 15വരെ അപേക്ഷിക്കാം. വെബ്സൈറ്റ്- www.keralauniversity.ac.in ഫോൺ : 0471-2302523.
Source link
NEWS


