NEWS

കളിക്കാൻ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിരമിച്ച പൊലീസ് എസ്ഐ അറസ്റ്റിൽ


കണ്ണൂർ ∙ കളിക്കാൻ പോയ 11 വയസ്സുകാരിയെ വീട്ടിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ വിരമിച്ച പൊലീസ് എസ്ഐ അറസ്റ്റിൽ. പരിയാരം കാപ്പുങ്ങൽ സ്വദേശി ഇ.വി. ഗോപിനാഥനെ (62) ആണ് പരിയാരം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. മഴകാരണം ഇന്നലെ സ്കൂൾ അവധിയായതിനാൽ കളിക്കാൻ പോയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് സ്ഥലത്തെത്തിയ മദ്യലഹരിയിലായിരുന്ന ഗോപിനാഥൻ കുട്ടിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ഗോപിനാഥന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്. 


Source link

Back to top button