AUTO

ഇന്ത്യയിൽ ഇവി കുതിപ്പ്; ഞെട്ടിച്ച് ടാറ്റയും മഹീന്ദ്രയും, ജൂൺ മാസത്തെ റെക്കോർഡ് വിൽപ്പന


വില്‍പനയില്‍ ചരിത്രനേട്ടവുമായി ഇന്ത്യയിലെ വൈദ്യുത വാഹന വിപണി. 2026 ജൂണില്‍ 31,253 വൈദ്യുത വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റത്. ആദ്യമായാണ് രാജ്യത്തെ പ്രതിമാസ വൈദ്യുത വാഹന വില്‍പന 30,000 കടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ(15,203 യൂണിറ്റ്) വില്‍പനയെ അപേക്ഷിച്ച് 106 ശതമാനത്തിന്റെ വന്‍ വര്‍ധവും 2026 മെയ് മാസത്തെ 27,977 യൂണിറ്റ് എന്ന റെക്കോഡ് വില്‍പനയേക്കാള്‍ 12 ശതമാനത്തിന്റെ വര്‍ധനവും ജൂണില്‍ നേടാനായി. ഇന്ത്യയിലെ വൈദ്യുത വാഹന വിപണിയുടെ കുതിപ്പിന് കരുത്താവുന്നത് ടാറ്റ മോട്ടോഴ്‌സും മഹീന്ദ്രയുമാണ്. ടാറ്റ തുടര്‍ച്ചയായി രാണ്ടാം മാസവും 10,000ത്തിലേറെ ഇവികള്‍ വിറ്റു. മഹീന്ദ്രയാവട്ടെ ചരിത്രത്തിലാദ്യമായി പ്രതിമാസ വില്‍പന 7,000 യൂണിറ്റിലേറെയാക്കി. ഇവക്കു പുറമേ മാരുതി സുസുക്കി, വിന്‍ഫാസ്റ്റ് ഇന്ത്യ, ബിവൈഡി ഇന്ത്യ എന്നീ ബ്രാന്‍ഡുകളും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. പ്രധാന ഇവി കമ്പനികളുടെ ജൂണിലെ വില്‍പന നോക്കാം. ടാറ്റ മോട്ടോഴ്‌സ് 2026 ജൂണില്‍ 12,023 വൈദ്യുത വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂണിലെ വില്‍പനയുമായി(5,355 യൂണിറ്റ്) താരതമ്യം ചെയ്യുമ്പോള്‍ 125 ശതമാനത്തിന്റെ വില്‍പന വളര്‍ച്ചയാണ് ടാറ്റ മോട്ടോഴ്‌സ് നേടിയിരിക്കുന്നത്. ആദ്യമായാണ് ടാറ്റയുടെ പ്രതിമാസ ഇവി വില്‍പന 12,000 യൂണിറ്റ് കടക്കുന്നത്. രാജ്യത്തെ മൊത്തം ഇവി വിപണിയുടെ 38 ശതമാനവും ഇതോടെ ടാറ്റ സ്വന്തമാക്കിയിരിക്കുകയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിപണി വിഹിതത്തില്‍ മൂന്നു ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.മഹീന്ദ്ര


Source link

Back to top button