NEWS

കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കാറിനു മുന്നിലേക്ക് മണ്ണിടിഞ്ഞു; ആർക്കും പരുക്കില്ല


കാസർകോട് ∙ കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചെമ്മനാട് കോട്ടരുവത്ത് മണ്ണിടിഞ്ഞു. കാറിന് മുന്നിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരുക്കില്ല. മണ്ണിടിഞ്ഞ് വീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. രാവിലെ പത്ത് മണിയോടെയാണ് മണ്ണിടിഞ്ഞുവീണത്.കാസർകോട് – കാഞ്ഞങ്ങാട് തീരദേശ പാതയിലെ പള്ളം ഭാഗത്ത് വെള്ളക്കെട്ട് ഉദുമ ∙ മഴ ശക്തമായതോടെ കാസർകോട് – കാഞ്ഞങ്ങാട് തീരദേശ പാതയിലെ പള്ളം ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ദുരിതമാകുന്നു. റോഡിന്റെ ഇരുവശങ്ങളിലുമായി മഴവെള്ളം കെട്ടിക്കിടക്കുന്നു .വെള്ളക്കെട്ട് കാരണം ദിവസേന ഗതാഗത തടസ്സവും അപകട സാധ്യതയും വർധിച്ചു.റോഡിലെ കുഴികൾ വെള്ളത്തിനടിയിൽ മറഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾ കുഴികളിൽ വീണ് നിയന്ത്രണം നഷ്ടപ്പെടുന്ന സംഭവങ്ങൾ പതിവാകുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.


Source link

Back to top button