BUSINESS

ട്വിസ്റ്റ്, ‘ഗെയിം മാറുന്നു’; ഇന്ത്യൻ ഇന്ധനം റഷ്യയിലേക്ക് പ്രവഹിക്കും, ഭീമമായ ഇറക്കുമതി നടത്താനൊരുങ്ങി എണ്ണക്കമ്പനികൾ


ഊർജ്ജാവശ്യങ്ങൾക്കായി ഇന്ത്യയുടെ സഹായം തേടാൻ റഷ്യ. ഭാരതത്തിൽ നിന്ന് ലാർജ് സ്കെയിൽ ഗ്യാസൊലിൻ ഇറക്കുമതി നടത്താനാണ് ഒരുങ്ങുന്നത്. യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് തന്ത്രപ്രധാനമായ ഓയിൽ റിഫൈനറികൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതിനെ തുടർന്നാണിത്. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യ വൻ തോതിൽ ഡിസ്കൗണ്ട് നിരക്കിൽ റഷ്യൻ ക്രൂ‍ഡ് ഇറക്കുമതി നടത്തിയിരുന്നു. നിലവിൽ ഇന്ത്യയെ റഷ്യ ആശ്രയിക്കുമ്പോൾ അത് കൗതുകകരമായ ഒരു യാദൃശ്ചികതയായി മാറുന്നു. ഇന്ത്യയുടെ റഷ്യൻ ക്രൂഡ് പർച്ചേസ്2025 വർഷത്തിൽ മാത്രം 1.5 മുതൽ 2 ദശലക്ഷം ബാരൽ വരെ റഷ്യൻ ഇന്ധനമാണ് പ്രതിദിനം ഇന്ത്യ ഇറക്കുമതി നടത്തിയത്. പിന്നീട് യു.എസ് വിലക്ക് കാരണം ഇവിടേക്കുള്ള റഷ്യൻ ഇന്ധന പ്രവാഹം കുറഞ്ഞു നിന്നു. എന്നാൽ പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് റഷ്യൻ ക്രൂഡിന് യു.എസ് ഇളവ് പ്രഖ്യാപിച്ചിരുന്നു. ഈ അവസരം ഇന്ത്യ മുതലെടുക്കകയും വീണ്ടും വൻ തോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തുകയും ചെയ്തു. 2026 ജൂണിൽ മാത്രം 2.66 ദശലക്ഷം ബാരലുകളുടെ പർച്ചേസാണ് നടന്നത്. ഈ ക്രൂഡ് ഓയിലിന്റെ ഒരു ഭാഗം ഇന്ത്യയിലെ റിഫൈനറികളിൽ പ്രോസസ് ചെയ്യുകയും, ഗ്യാസൊലിൻ അടക്കമുള്ള പെട്രോളിയം പ്രൊഡക്ടുകളായി വീണ്ടും കയറ്റുമതി നടത്തുകയുമാണ് ചെയ്യുന്നത്. റഷ്യയുടെ ഇന്ത്യൻ ഗ്യാസൊലിൻ ഇറക്കുമതിവിദേശത്ത് നിന്ന് ഗ്യാസൊലിൻ ഇറക്കുമതി ചെയ്യുന്ന ഓയിൽ കമ്പനികൾക്ക് ബജറ്റ് സബ്സിഡി നൽകുന്നതിനായി റഷ്യയുടെ ടാക്സ് കോ‍ഡിൽ ഭേദഗതി വരുത്തിയിരിക്കുകയാണ്. ഇന്ത്യൻ വിപണിയിലെ ഗ്യാസൊലിൻ പ്രൈസ്, ഇന്ത്യയിലെ തുറമുഖങ്ങളിൽ നിന്ന് റഷ്യയിലേക്ക് ഇന്ധനം കൊണ്ടു പോകുന്നതിനുള്ള ഷിപ്പിങ് ചെലവുകൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സബ്സിഡി കണക്കു കൂട്ടുക. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, 2025ൽ ഇന്ത്യൻ ഗ്യാസൊലിൻ കയറ്റുമതി പ്രതിദിനം 400,000 ബാരലുകൾ എന്ന നിലയിലായിരുന്നു. ഇതിൽത്തന്നെ കൂടുതൽ കയറ്റുമതിയും നടന്നത് ഏഷ്യൻ രാജ്യങ്ങളിലേക്കാണ്. ഇന്ത്യൻ ഗ്യാസൊലിനിൽ 20% എഥനോൾ ഉൾപ്പെട്ടിരിക്കുന്നു.റഷ്യ നേരിടുന്ന പ്രതിസന്ധിയുക്രൈന്റെ ഡ്രോൺ ആക്രമണങ്ങളാണ് റഷ്യയെ വലയ്ക്കുന്നത്. 2026ൽ കനത്ത ആക്രമണങ്ങളാണുണ്ടായിരിക്കുന്നത്. മെയിൽ മാത്രം 16 ഓയിൽ സൈറ്റുകളിലും, ജൂണിൽ ആറിടങ്ങളിലും ആക്രമണങ്ങൾ നടന്നുഇതോടെ റഷ്യയുടെ ക്രൂഡ് പ്രോസസിങ് വോളിയം രണ്ട് പതിറ്റാണ്ടിലെ താഴ്ന്ന നിലയിലേക്കെത്തി. ഇതോടെ ഗ്യാസൊലിൻ ഉല്പാദനം 25 ശതമാനത്തോളം കുറയ്ക്കേണ്ടതായി വന്നു. നിലവിൽ പ്രതിദിനം 85,000 ടൺ ഗ്യാസൊലിനാണ് റഷ്യയിൽ ഉല്പാദിപ്പിക്കപ്പെടുന്നത്. വേനൽക്കാലത്തെ പ്രതിദിന ഡിമാൻഡ് 111,000 ടണ്ണുുകളാണ്. ഇവിടെ, ഏകദേശം 25,000 ടണ്ണുകളുടെ കുറവ് ഓരോ ദിവസവുമുണ്ടാകുന്നു. ഈ ഗ്യാപ് നികത്തുകയാണ് ഇന്ത്യയിൽ നിന്നുള്ള ഗ്യാസൊലിൻ ഇറക്കുമതിയിലൂടെ റഷ്യ ലക്ഷ്യമിടുന്നത്.


Source link

Back to top button