NEWS

പെരുമ്പാവൂരിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ


കൊച്ചി∙ പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണു സംഭവം. പെരുമ്പാവൂർ പോഞ്ഞാശേരി ചെമ്പരത്തുകുന്നിൽ വാടകയ്ക്കു താമസിക്കുന്ന അസം നൗഗോൺ സ്വദേശി നർസീന ഖാത്തൂൻ (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് റാബുൽ അമീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊഞ്ഞാശേരിയിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു ഇവർ. പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ റാബുൽ അമീനും ഭാര്യ നർസീനയും തമ്മിൽ കഴിഞ്ഞ കുറച്ചു നാളുകളായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി പറയപ്പെടുന്നു. താമസസ്ഥലത്തു വച്ച് വീണ്ടും രൂക്ഷമായ തർക്കമുണ്ടാകുകയും ഇതിനിടയിൽ പ്രകോപിതനായ റാബുൽ കയ്യിൽ കിട്ടിയ ആയുധം ഉപയോഗിച്ചു ഭാര്യയുടെ തലയ്ക്കടിക്കുകയുമായിരുന്നു എന്നാണു വിവരം. ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു എന്നു കരുതുന്നു. ഇന്നു രാവിലെയാണു വിവരം പുറത്തറിയുന്നത്.


Source link

Back to top button