NEWS

ഇടത് അനുകൂല സംഘടനാ പ്രവർത്തകരുടെ വിരോധം: പിആർഡിയിൽ സ്ഥാനക്കയറ്റം തടഞ്ഞ് പ്രതികാരനടപടിയും


ആലപ്പുഴ ∙ പിആർഡിയിലെ ഭരണവിഭാഗത്തിൽ തുടരുന്ന ഇടത് അനുകൂല സംഘടനാ പ്രവർത്തകരുടെ പ്രതികാര നടപടികൾ മൂലം വകുപ്പിന്റെ പ്രവർത്തനം സ്തംഭനത്തിലാണെന്ന് ആരോപണം ഉയരുന്നു. അസിസ്റ്റന്റ് എഡിറ്റർമാർ മുതൽ അഡിഷനൽ ഡയറക്ടർമാർ വരെയുള്ളവരുടെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചതിനു രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന സംശയത്തിൽ ഇതും മുഖ്യമന്ത്രിയുടെ ഓഫിസ് പരിശോധിക്കുമെന്നറിയുന്നു.പിആർഡിയിൽ വകുപ്പുതല സ്ഥാനക്കയറ്റത്തിനുള്ള എക്സിക്യൂട്ടീവ് ഓഫിസർ ടെസ്റ്റിന്റെയും അക്കൗണ്ട് ടെസ്റ്റുകളുടെയും തുല്യത സംബന്ധിച്ച് അവ്യക്തത സൃഷ്ടിച്ച സെക്രട്ടേറിയറ്റ് ഭരണവിഭാഗത്തിന്റെ നടപടികൾ മൂലം അരക്ഷിതാവസ്ഥയിലായ ഉദ്യോഗസ്ഥർ സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകാൻ മടിക്കുന്ന സാഹചര്യവുമുണ്ട്.


Source link

Back to top button