AUTO
കുഞ്ഞുങ്ങളുടെ ജീവനോളം വലുതല്ല ഒന്നും; കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജീവനോളം വലുതല്ല ഒന്നും. പ്രത്യേകിച്ചും കുട്ടികൾ. പൊതുവെ കുഞ്ഞിനെ മടിയിൽവച്ചു യാത്ര ചെയ്യുന്നത് നമ്മുടെ നാട്ടിൽ സർവസാധാരണമാണ്. അതു മുൻസീറ്റിലായിരിക്കും മിക്കവാറും ഇരിക്കുക. അതും മടിയിൽ ഇരുത്തുന്നവർക്കേ സീറ്റ്ബെൽറ്റ് ഉണ്ടാകൂ. അപകടമുണ്ടായാൽ കുട്ടിൾ തെറിച്ച് ഡാഷ് ബോർഡിലോ റൂഫിലോ ഇടിക്കും അല്ലെങ്കിൽ എയർബാഗ് വിടരുമ്പോൾ അതിൽ മുഖമടിച്ച് കുഞ്ഞുങ്ങൾക്ക് ശ്വാസം കിട്ടാത്ത അവസ്ഥയുണ്ടാകാം. കുട്ടികളെ പിൻസീറ്റിൽ ഇരുത്തുകസീറ്റ് ബെൽറ്റ് നിർബന്ധമാക്കിയ എല്ലാ വാഹനങ്ങളിലും 13 വയസ്സിൽ താഴെയുള്ള കുട്ടികളെ പിൻസീറ്റിൽ മാത്രമേ ഇരുത്താവൂ എന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. കുട്ടികൾ എത്ര വാശിപിടിച്ചാലും മുൻസീറ്റിൽ ഇരുത്തരുത്. ചൈൽഡ് സീറ്റ്കുട്ടികളുടെ സുരക്ഷയ്ക്ക് ഏറ്റവും അത്യാവശ്യമാണ് ചൈൽഡ് സീറ്റ്. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നിർബന്ധമായും ചൈൽഡ് സീറ്റ് ഉപയോഗിക്കുക. 6 മാസം മുതൽ 12 വയസ്സു വരെ വ്യത്യസ്ത പ്രായക്കാർക്കുള്ള ചൈൽഡ് സീറ്റ് ആക്സസറീസ് ആയി വാങ്ങാം. ചൈൽഡ് സീറ്റ് തിരഞ്ഞെടുക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് കംഫർട്ടബിൾ ആണോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം വാങ്ങുക. ഇത് പിൻസീറ്റിൽ ഘടിപ്പിക്കുക. കുട്ടിെയ ഇരുത്തിയശേഷം ചൈൽഡ് സീറ്റ് ബെൽറ്റ് ധരിപ്പിക്കാം. ബെൽറ്റ് ധരിപ്പിക്കുമ്പോൾ സ്ട്രാപ് കുട്ടിയുടെ കഴുത്തിൽ കുരുങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുക. സീറ്റ് ബെൽറ്റ്
Source link


