NEWS

700 കോടി രൂപയുടെ തട്ടിപ്പ്: തട്ടിപ്പുകമ്പനി ദുരുപയോഗിച്ചത് ഇന്ത്യൻ നാവികസേനയുടെ വിശ്വാസ്യതയും


കൊച്ചി ∙ അഞ്ഞൂറിലധികം നിക്ഷേപകരെ കബളിപ്പിച്ച് 700 കോടി രൂപ തട്ടിയെടുത്ത വിപിവിവി കടലാസ് കമ്പനി അധികവും ദുരുപയോഗിച്ചത് ഇന്ത്യൻ നാവിക സേനയുടെ വിശ്വാസ്യത. ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗറിൽ റജിസ്റ്റർ ചെയ്ത ‘ഇ– ഫാക്ടർ എക്സ്പീരിയൻസ് ലിമിറ്റഡ്’ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയെ മറയാക്കിയാണു 2025 ഡിസംബർ മൂന്നിനു ശംഖുമുഖത്തെ നാവികസേനാ ദിനത്തിന്റെ ‘സ്പോൺസറായി’ വിപിവിവി സ്വയം അവതരിപ്പിച്ചത്. 2023 മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ നാവികദിനാഘോഷത്തിന്റെ സംഘാടന മികവാണു ശംഖുമുഖത്തെ 12.52 കോടി രൂപയുടെ കരാർ (കോൺട്രാക്ട് നമ്പർ ജിഇഎംസി– 511687776382330) ഇ– ഫാക്ടർ എക്സ്പീരിയൻസിനു ലഭിക്കാൻ കാരണം.ഇ– ഫാക്ടറിന്റെ ഉപകരാറുകാരായാണു വിപിവിവി തിരുവനന്തപുരത്തു പ്രത്യക്ഷപ്പെട്ടതെങ്കിലും നാവിക ദിനത്തിന്റെ ‘സ്പോൺസർ’ എന്നാണു തട്ടിപ്പിനിരയായ നിക്ഷേപകർക്കു മുൻപിൽ സ്വയം അവതരിപ്പിച്ചത്. കമ്പനിയുടെ ലോഗോ പതിച്ച പോസ്റ്ററുകളും ബാനറുകളും ഇതിനായി ശംഖുമുഖത്തു സ്ഥാപിച്ചു.


Source link

Back to top button