LIFESTYLE
മഴക്കാലം: തുണികളുടെ മുഷിഞ്ഞ ഗന്ധം വീടിനുള്ളിൽ നിറയുന്നുണ്ടോ? പരിഹാരമുണ്ട്

തുണികളുടെ മുഷിഞ്ഞ ഗന്ധം മുറിക്കുള്ളിൽ നിറയുന്നത് പല വീടുകളിലും തലവേദനയാണ്. തുണി ഉണങ്ങാൻ സമയമെടുക്കുന്ന മഴക്കാലത്താണ് ഈ പ്രശ്നം കൂടുതലുള്ളത്. ഓഫിസിലേക്കോ പുറത്തേക്കോ പോകാനായി തിരക്കിട്ട് വസ്ത്രം ധരിക്കുമ്പോഴാകും അലക്കിവച്ച വസ്ത്രങ്ങളിലെ മുഷിഞ്ഞ ഗന്ധം ശ്രദ്ധയിൽപ്പെടുക. പുറമെ ഉണങ്ങിയെന്ന് തോന്നിയാലും തുണിക്കുള്ളിൽ ഈർപ്പം തങ്ങിനിൽക്കുന്നതാണ് ഈ ദുർഗന്ധത്തിനുള്ള പ്രധാനകാരണം.അധികമായി വിയർപ്പ് പിടിച്ച വസ്ത്രങ്ങളിലും അലക്കിയ ശേഷവും ഇങ്ങനെ ഗന്ധം ഉണ്ടായെന്നു വരാം. വസ്ത്രം സൂക്ഷിക്കുന്ന ഡ്രോയറുകളിലോ അലമാരികളിലോ വായുസഞ്ചാരം തീരെയില്ലാത്തതാകാം മറ്റൊരു കാരണം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അലക്കി ഉണക്കിയ വസ്ത്രങ്ങൾ മുഷിഞ്ഞു നാറാതെ ഫ്രഷായി സൂക്ഷിക്കാൻ കഴിയും.അലക്കാൻ വൈകരുത് ക്ഷീണിച്ച് വിയർത്ത് വീട്ടിൽ വന്നുകയറുമ്പോൾ വിയർപ്പ് പിടിച്ച വസ്ത്രങ്ങൾ അലക്കാൻ പിന്നത്തേക്ക് മാറ്റിവയ്ക്കുന്നതാണ് പലരുടെയും പതിവ്. എന്നാൽ വിയർപ്പ് മൂലമോ വെള്ളം വീണോ നനവ് പടർന്ന വസ്ത്രങ്ങൾ എത്രയും വേഗം അലക്കിയിടണം. വസ്ത്രത്തിന്റെ ഇഴകളിൽ വിയർപ്പിന്റെ ഗന്ധം ഇറങ്ങിച്ചെന്ന് തങ്ങിനിൽക്കാതിരിക്കാൻ ഇത് ഉപകരിക്കും.ഉണങ്ങാൻ ഇടുമ്പോൾ ശ്രദ്ധിക്കേണ്ടത്അലക്കിയ തുണി ഉണങ്ങുന്നതിനായി വിരിച്ചിടാൻ വൈകരുത്. അലക്കിയ നിലയിൽ നനവോടെ അധികനേരം തുണി സൂക്ഷിക്കുന്നതും ദുർഗന്ധത്തിന് കാരണമാകും. വാഷിങ് മെഷീനിൽ അലക്കിയ തുണികൾ അധികനേരം വച്ചാൽ വായുസഞ്ചാരം ഇല്ലാത്തതു മൂലം കടുത്ത ദുർഗന്ധം അനുഭവപ്പെടും. അതിനാൽ അലക്കിയ ഉടൻതന്നെ തുണികൾ വിരിച്ചിടുക. വസ്ത്രത്തിൽ മടക്കുകൾ ഇല്ലാത്ത വിധത്തിൽ വേണം വിരിച്ചിടാൻ.
Source link
CINEMA
CINEMA


