NEWS
കരിപ്പൂർ പൊലീസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം അപ്രത്യക്ഷമായി; അന്വേഷണം മുൻ സിഐയിലേക്ക്

കൊണ്ടോട്ടി ∙ കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ ഉടമസ്ഥരെ കണ്ടെത്തുന്നതിനായി സൂക്ഷിച്ചിരുന്ന ഏകദേശം 10 പവൻ സ്വർണം അപ്രത്യക്ഷമായി. ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടതനുസരിച്ച് കൊണ്ടോട്ടി എഎസ്പി റിപ്പോർട്ട് നൽകി. അന്വേഷണം മുൻ സിഐയിലേക്ക്.വിമാനത്താവള പരിസരത്തുനിന്നും മറ്റിടങ്ങളിൽനിന്നും കളഞ്ഞുകിട്ടി നാട്ടുകാരും മറ്റും കരിപ്പൂർ പൊലീസിനെ ഏൽപിച്ച പലതരം സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇങ്ങനെ ഏൽപിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ റജിസ്റ്ററിൽ രേഖപ്പെടുത്തിവയ്ക്കും. അതു സൂക്ഷിക്കുന്നതിനു പ്രത്യേക ലോക്കർ സംവിധാനവും സ്റ്റേഷനിലുണ്. അത്തരത്തിൽ രേഖപ്പെടുത്തി ഭദ്രമായി സൂക്ഷിച്ച നാലു പവൻ മാല, ബ്രേസ്‌ലറ്റ്, ചെറിയ മാല, കമ്മൽ, മോതിരം എന്നിവയാണ് കാണാതായത്.
Source link


