NEWS

കുടുംബവഴക്ക്; ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി


പാലക്കാട്∙ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. പാലക്കാട് ആര്യമ്പാവ് കുണ്ടൂർക്കുന്നിലാണ് സംഭവം. കൊമ്പം പള്ളത്ത് വീട്ടിൽ സുകുമാരൻ (43), ദീപ (38) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം.കുടുംബം വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. സംഭവം നടക്കുമ്പോൾ 19കാരിയായ മകൾ വീട്ടിൽ ഉണ്ടായിരുന്നു. സുകുമാരന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദീപയെ നാട്ടുകാര്‍ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Source link

Back to top button