BUSINESS

ഇനി വിദേശികൾക്ക് ഒമാനിൽ വീടും ഭൂമിയും വാങ്ങാം, എല്ലായിടത്തും പറ്റില്ല, സ്പോൺസർ ഇല്ലാതെ വീസയ്ക്കും അവസരം


മസ്കത്ത്∙വിദേശികൾക്ക് ഇനി ഒമാനിൽ കെട്ടിടവും ഭൂമിയും സ്വന്തമാക്കാം. ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്‌സ്, നഗര പദ്ധതികൾ, സംയോജിത പാർപ്പിട പദ്ധതി എന്നിവിടങ്ങളിൽ മാത്രമാണ് അനുമതി. റസിഡൻസി നിയമത്തിൽ മാറ്റം വരുത്തിയതോടെ എല്ലായിടത്തും ഭൂമി വാങ്ങാമെന്ന വ്യാജ വാർത്ത പ്രചരിച്ചിരുന്നു. അർഹരായ വിദേശികൾക്കു പ്രാദേശിക സ്‌പോൺസർ ഇല്ലാതെ വീസയും താമസാനുമതിയും ലഭിക്കും. സ്വത്ത് വാങ്ങുന്ന വിദേശികൾക്കു സ്‌പോൺസറില്ലാതെ വീസയ്ക്കും റസിഡൻസിക്കും അപേക്ഷിക്കാം. ജീവിതപങ്കാളി, ബന്ധുക്കൾ എന്നിവർക്കും രാജ്യത്തു ഭൂമിയോ റിയൽ എസ്‌റ്റേറ്റ് യൂണിറ്റുകളോ ഉള്ള കമ്പനികളുടെ പ്രതിനിധികൾക്കും ആനുകൂല്യം പ്രയോജനപ്പെടുത്താം. വീസയ്ക്ക് ഒരു വർഷമായിരിക്കും കാലാവധി. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Shutterstock/Osandi Yenulyaൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Source link

Back to top button