NEWS

നാവികസേന ഉദ്യോഗസ്ഥനായി ആൾമാറാട്ടം; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ചു: യുവാവ് പിടിയിൽ


കൊച്ചി∙ നാവികസേനാ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുകയും യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. പാലാരിവട്ടം സ്കൈലൈൻ സ്പ്രിങ് വില്ലയിൽ താമസിക്കുന്ന പത്തനംതിട്ട അടൂർ സ്വദേശി ബിമൽ എസ്. നമ്പൂതിരിയാണു പിടിയിലായത്.  നേവൽ ഇന്റലിജൻസും സംസ്ഥാന സ്പെഷൽ ബ്രാഞ്ചും ചേർന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലാണു പ്രതി പിടിയിലായത്.  നേവി ഉദ്യോഗസ്ഥനായി ചമഞ്ഞ് ഇയാൾ മിൽമയിലും കാംകോയിലും (കേരളാ അഗ്രോ മെഷിനറി കോർപ്പറേഷൻ) ജോലി വാഗ്ദാനം ചെയ്ത് പത്തനംതിട്ട സ്വദേശിയിൽനിന്ന് 15 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. ഇയാളുടെ കൊച്ചിയിലെ ഫ്ലാറ്റിൽനിന്ന് നാവികസേന യൂണിഫോമും തൊപ്പിയും മറ്റ് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഒന്നിലേറെപ്പേരിൽനിന്ന് ഇയാൾ പണം തട്ടിയെന്നും സൂചനയുണ്ട്.


Source link

Back to top button