BUSINESS
‘വിപണിയെ കുലുക്കാൻ’ ജിയോ, എസ്.ബി.ഐ, എൻ.എസ്.ഇ…വരാൻ പോകുന്നത് ഐ.പി.ഒകളുടെ ‘പെരുമഴക്കാലം’

ഇന്ത്യൻ ഓഹരി വിപണിയിൽ വൻകിട പ്രാഥമിക ഓഹരി വില്പനകളുടെ (IPO) ചാകരയാണ് നടക്കാനിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന റിലയൻസ് ജിയോ, രാജ്യത്തെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചായ എൻ.എസ്.ഇ എന്നിവയെല്ലാം ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു. ഉടൻ നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട 9 ഐ.പി.ഒകൾ സംബന്ധിച്ച വിവരങ്ങളാണ് ഇവിടെ നൽകുന്നത്1. ജിയോ പ്ലാറ്റ്ഫോംസ് (Jio Platforms)ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒയ്ക്ക് ഒരുങ്ങുന്ന റിലയൻസ് ജിയോ 35,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 27 കോടി ഓഹരികൾ വരെ ഇഷ്യു ചെയ്യും. ഐ.പി.ഒ വഴി ലഭിക്കുന്ന തുകയിൽ 27,500 കോടി രൂപ കടബാധ്യതകൾ തീർക്കാനും, ബാക്കി നെറ്റ് വർക്ക് വികസനം, എ.ഐ ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ സർവീസുകൾ എന്നിവയ്ക്കായി നീക്കി വെക്കും2. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE)ഏകദേശം ഒരു പതിറ്റാണ്ട് കാലതാമസം നേരിട്ട ഐ.പി.ഒയാണ് ഉടൻ നടക്കാൻ പോകുന്നത്. ഏകദേശം 25,000 കോടി രൂപ സമാഹരിക്കാനാണ് എൻ.എസ്.ഇ ലക്ഷ്യമിടുന്നത്. ഇതും ആഗോള തലത്തിൽ തന്നെയുള്ള വലിയ ലിസ്റ്റിങ്ങായി മാറും. നിലവിലെ ഓഹരിയുടമകളുടെ കൈവശമുള്ള ഷെയറുകളുടെ ഓഫർ ഫോർ സെയിലാണ് നടത്തുക. 3. എസ്.ബി.ഐ മ്യൂച്വൽ ഫണ്ട് (SBI Mutual Fund)റെഗുലേറ്ററി അനുമതികൾക്ക് വിധേയമായി ജൂലൈ ആദ്യവാരം ഐ.പി.ഒ നടത്താനാണ് ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്പനിയായ എസ്.ബി.ഐ മ്യൂച്വൽ ഫണ്ട് ഒരുങ്ങുന്നത്. ഏകദേശം 10,000 കോടി രൂപയാണ് സമാഹരിക്കുക. മാതൃകമ്പനിയായ എസ്.ബി.ഐ, പാർട്ണറായ അമുൻഡി എന്നിവ തങ്ങളുടെ ഹോൾഡിങ്ങിലെ ഒരു ഭാഗം വിപണിയിലെത്തിക്കും. മറ്റ് പ്രധാന ഐ.പി.ഒകൾഉടൻ നടക്കാനിരിക്കുന്ന പ്രമുഖ ഐ.പി.ഒകൾ വേറെയുമുണ്ട്. ആ കമ്പനികളുടെ പേരാണ് താഴെ നൽകുന്നത്1. ആസ്ത സ്പിൻടെക്സ് (Aastha Spintex)2. നാക് പാക്കേജിങ് (Knack Packaging)3. സെപ്റ്റോ (Zepto)4. ഫാബ് ഇന്ത്യ (FabIndia)5. മിൽക്കി മിസ്റ്റ് (Milky Mist)6. ആകോ (Acko)നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്ഒരു ഐ.പി.ഒ എത്ര വലുതാണെങ്കിലും, ആകർഷകമായി കാണപ്പെട്ടാലും ആ കമ്പനിയുടെ ഫിനാൻഷ്യൽസ്, ഭാവി വളർച്ചാ സാധ്യതകൾ അടക്കമുള്ള കാര്യങ്ങൾ വിശദമായി വിലയിരുത്തി വേണം നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളാനെന്ന് വിദഗ്ധർ നിർദ്ദേശം നൽകുന്നു. Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
Source link


