NEWS

മീനച്ചിൽ ആറ്റിൽച്ചാടി യുവതി ജീവനൊടുക്കി; മരിച്ചത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി

കോട്ടയം: മീനച്ചിലാറ്റിൽച്ചാടി യുവതി ആത്മഹത്യ ചെയ്‌തു. വയല സ്വദേശിയും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായ എമ്മി ഉദയ ആണ് മരിച്ചത്. ഫയർഫോഴ്‌സും സ്‌കൂബ സംഘവും ചേർന്ന് രണ്ടരമണിക്കൂറോളം നടത്തിയ തെരച്ചിലൊനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പാല ചേർപ്പുങ്കൽ പാലത്തിൽ നിന്ന് യുവതി വെള്ളത്തിലേക്ക് ചാടിയത്. നാട്ടുകാർ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിക്കുകയായിരുന്നു. യുവതി വെള്ളത്തിലേക്ക് ചാടിയ ഭാഗത്ത് നിന്ന് മൊബൈൽഫോൺ, പഴ്‌സ്, ചെരുപ്പ് തുടങ്ങിയവ കണ്ടെത്തിയിരുന്നു. ഇവയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞത്.

മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയ്‌ക്ക് പിന്നിലെ കാരണം വ്യക്തമല്ല. അസ്വഭാവിക മരണത്തിന് കേസെടുത്ത കിടങ്ങൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
RELATED TOPICS: KOTTAYAM NEWS, PALA, MEENACHIL RIVER, BREAKING NEWS, TRAGIC INCIDENT


Source link
NEWS

Back to top button