SPORTS

ബംഗ്ലാ കടുവകളെ പിടിച്ചുകെട്ടി ഇന്ത്യ, രാധാ യാദവിന് മൂന്നു വിക്കറ്റ്; ഇന്ത്യയ്‌ക്ക് 137 റൺസ് വിജയലക്ഷ്യം


മാഞ്ചസ്റ്റർ ∙ രാധാ യാദവിന്റെയും ശ്രീചരണിയുടെയും ബോളിങ് മികവിൽ വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലദേശിനെ 136 റൺസിൽ പിടിച്ചുകെട്ടി ഇന്ത്യ. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലദേശ് 136 റൺസെടുത്തത്. രാധാ യാദവ് മൂന്നു വിക്കറ്റും ശ്രീചരണി രണ്ടു വിക്കറ്റും സ്വന്തമാക്കി. രേണുക സിങ്, മീഡിയം പേസർ നന്ദനി ശർമ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.തുടർവിജയങ്ങൾ നൽകിയ കുതിപ്പും അവസാന മത്സരത്തിലെ അപ്രതീക്ഷിത തോൽവി ഏൽപിച്ച കിതപ്പും കടന്നാണ് ഇന്ത്യ കരുത്തരായ ബംഗ്ലദേശിനെ നേരിടുന്നത്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെയും രണ്ടാം മത്സരത്തിൽ നെതർലൻഡ്സിനെയും തോൽപിച്ച ഇന്ത്യയ്ക്ക് മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിലാണ് അടിതെറ്റിയത്. മറുവശത്ത് ഓസ്ട്രേലിയയോട് 9 വിക്കറ്റ് തോൽവി വഴങ്ങേണ്ടിവന്നെങ്കിലും പാക്കിസ്ഥാനെയും നിലവിലെ ചാംപ്യൻമാരായ ന്യൂസീലൻഡിനെയും വീഴ്ത്തിയത് ബംഗ്ല നിരയ്ക്ക് ആത്മവിശ്വാസം നൽകും.


Source link

Back to top button