BUSINESS

പണിയുന്നത് ‘ഇന്ത്യയുടെ ഹോർമുസ്’; ചൈനയെ പൂട്ടുന്ന ഗ്രേറ്റ് നിക്കോബാർ പ്രൊജക്ട്, ആഗോള കപ്പൽപ്പാത പിടിക്കാൻ ആൻഡമാൻ


ചൈനയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തി ഇന്ത്യയുടെ ഗ്രേറ്റ് നിക്കോബാർ പ്രൊജക്ട്. ഇന്ത്യയുടെ ഹോർമുസ് ആയി മാറാൻ ശേഷിയുള്ള ഇടമായി ആൻഡമാൻ-നിക്കോബാർ ദ്വീപും, പരിസരവും മാറുകയാണ്. ഭാരതത്തിന്റെ കരഭാഗത്ത് നിന്ന് ഏതാണ്ട് 1,600 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രേറ്റ് നിക്കോബാർ രാജ്യത്തിന്റെ സുരക്ഷയുടെയും, ഊർജ്ജ ശേഖരത്തിന്റെയും തന്ത്രപ്രധാന മേഖലയായി പരിവർത്തനം ചെയ്യപ്പെടുന്നു.ഇന്ത്യയുടെ ഗ്രേറ്റ് നിക്കോബാർ പ്രൊജക്ട്11 ബില്യൺ ഡോളറിന്റെ ഗ്രേറ്റ് നിക്കോബാർ പ്രൊജക്ടാണ് കേന്ദ്ര സർക്കാർ നിലവിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ മഹാ സമുദ്രത്തിലെ പ്രധാന സ്ട്രാറ്റജിക് & ഇക്കണോമിക് ഔട് പോസ്റ്റ് ആയി നിക്കോബാർ ദ്വീപിനെ മാറ്റുകയാണ് ലക്ഷ്യം. കോടിക്കണക്കിന് ഡോളർ നിക്ഷേപമുള്ള ഈ ബൃഹദ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു.ഒരു ട്രാൻസ്ഷിപ്മെന്റ് തുറമുഖം, ഒരു സിവിലിയെൻ മിലിട്ടറി എയർ പോർട്ട്, ഒരു പവർ പ്ലാന്റ്, ടൂറിസം ഇൻഫ്രാസ്ട്രക്ചർ, ദ്വീപ് നിവാസികൾക്കായി ഒരു ടൗൺഷിപ്പ് എന്നിവയാണ് ഈ പ്രൊജക്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്സമുദ്ര വ്യാപാരത്തിന്റെ സാമ്പത്തിക നേട്ടങ്ങളാണ് ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ ഇതിനുമപ്പുറം തന്ത്രപ്രധാനമായ പല നേട്ടങ്ങളും ആൻഡമാൻ ഇന്ത്യയ്ക്ക് നൽകുമെന്ന് വിലയിരുത്തപ്പെടുന്നു. ഹോർമുസ് നൽകിയ പാഠങ്ങൾയു.എസ്-ഇറാൻ യുദ്ധമാണ് ആൻഡമാൻ ദ്വീപുകൾക്ക് സവിശേഷ ശ്രദ്ധ നേടിക്കൊടുത്തത്. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ തന്ത്രപ്രധാനമായ സമുദ്രപാതകളുടെ പ്രാധാന്യം ലോകത്തിന് ബോധ്യപ്പെട്ടു. ഇത്തരം പാതകളിലൂടെ സാമ്പത്തിക-സൈനിക ലക്ഷ്യങ്ങൾ നിറവേറ്റാമെന്നതും ഹോർമുസ് പകർന്നു നൽകിയ പാഠമാണ്. മലാക്ക കടലിടുക്ക് ലോകത്തെ മൂന്നാമത്തെ വലിയ ഗ്ലോബൽ ട്രേഡ് നടക്കുന്ന പാതയാണ് മലാക്ക കടലിടുക്ക്. സിംഗപ്പൂരിന് സമീപമുള്ള ഫിലിപ്പ് ചാനലിൽ, ഏറ്റവും വീതി കുറഞ്ഞ ഭാഗത്ത് ഇതിന് 2.8 കിലോമീറ്റർ മാത്രമാണ് വീതിയുള്ളത്. എന്നാൽ മിഡിൽ ഈസ്റ്റിനെ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന ജലാശയമാണിത്. ലോകവ്യാപാരം ഈ കടലിടുക്കിനെയും ആശ്രയിച്ചിരിക്കുന്നു. ചൈനയെ സംബന്ധിച്ച് ഇത് നിർണായകവുമാണ്. ചൈനയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 80 ശതമാനവും, ആകെ ചൈനീസ് ഇറക്കുമതിയുടെ മൂന്നിൽ രണ്ടു ഭാഗവും ഈ കടലിടുക്കിനെ ആശ്രയിച്ചിരിക്കുന്നുഗ്ലോബൽ ഓയിൽ ട്രേഡിന്റെ മൂന്നിലൊന്നും ഇതിലൂടെയാണ് കടന്നു പോകുന്നത്. ആൻഡമാൻ ദ്വീപ സമൂഹങ്ങൾ മലാക്ക കടലിടുക്കിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ഭാഗമായ ആൻഡമാനിൽ വാണിജ്യപരമായി വികസനം വരുന്നത് മറ്റുള്ളവർക്ക് എതിർക്കാൻ സാധ്യവുമല്ല. ആൻഡമാൻ നിക്കോബാർ – തന്ത്രപ്രധാനമായ പ്രാധാന്യംബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കേ അറ്റത്തേക്കാണ് ഗ്രേറ്റ് നിക്കോബാർ ദ്വീപ് വ്യാപിച്ചു കിടക്കുന്നത്. ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ് എന്നിവ കൂടാതെ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടുന്ന ഏഷ്യൻ രാജ്യങ്ങൾക്കിടയിലുള്ള വ്യാപാരവും, ചരക്ക് നീക്കവും നടക്കുന്ന പടിഞ്ഞാറ് സമുദ്രപാതകൾക്ക് തൊട്ടടുത്താണ് ആൻഡമാൻ നിക്കോബാർ സ്ഥിതി ചെയ്യുന്നത്. കടലിടുക്കിലേക്ക് വരുന്നതും, പോകുന്നതുമായ എല്ലാത്തരം ചരക്ക് നീക്കങ്ങളും മോണിറ്റർ ചെയ്യാൻ ഏറ്റവും യോജിച്ച ഇടമായി ഇത്തരത്തിൽ ഗ്രേറ്റ് നിക്കോബാർ മാറുന്നു. മാരിടൈം ഡൊമൈൻ ട്രാക്കിങ്ങിൽ ഇത് ഇന്ത്യയ്ക്ക് മേൽക്കൈ നൽകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മലാക്ക കടലിടുക്കിലൂടെയുള്ള ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും ഈ മേഖലയിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാക്കാനും സഹായിക്കും.ഗ്രേറ്റ് നിക്കോബാർ പ്രൊജക്ടിനെക്കുറിച്ച് കേന്ദ്ര സർക്കാർ ഇപ്രകാരം പറയുന്നു. ‘ആൻഡമാൻ ദ്വീപിലും, തെക്ക് കിഴക്കൻ ഏഷ്യയിലും ഇന്ത്യയുടെ സാന്നിദ്ധ്യം വർധിപ്പിക്കാൻ സഹായിക്കുന്ന പ്രൊജക്ടാണ് ഗ്രേറ്റ് നിക്കോബാർ. ഇന്ത്യയുടെ ദേശീയ സുരക്ഷ, സ്ട്രാറ്റജിക് & ഡിഫൻസ് സാന്നിദ്ധ്യം തുടങ്ങിയവയിലൂടെ ദ്വീപിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താനും, ഈ പ്രദേശത്തിന്റെ വികസനം സാദ്ധ്യമാക്കാനും സാധിക്കും’. ഇന്ത്യയുടെ മേൽക്കൈയുദ്ധ വിമാനങ്ങൾക്കും, വലിയ വാണിജ്യ വിമാനങ്ങൾക്കും ഇറങ്ങാൻ സാധിക്കുന്ന വലിയ റൺവേയോടു കൂടിയ വിമാനത്താവളമാണ് ഇവിടെ നിർമിക്കുന്നത്. അത്യാധുനിക റഡാർ സംവിധാനങ്ങൾ സ്ഥാപിക്കുന്നതോടെ മലാക്ക കടലിടുക്കിൽ പൂർണ്ണ നിരീക്ഷണം നടത്താൻ ഇന്ത്യയ്ക്ക് സാധിക്കും. മിഡിൽ ഈസ്റ്റിൽ നിന്ന് ചൈനയിലേക്കുള്ള എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പാതയ്ക്ക് തൊട്ടടുത്ത് ഒരു വൻകിട ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ് തുറമുഖം നിർമിക്കുന്നുമുണ്ട്. ചൈന തങ്ങളുടെ സുരക്ഷാ ഭീഷണികൾ മറികടക്കാൻ പാകിസ്ഥാനിലെ ഗ്വാദർ തുറമുഖവും മ്യാൻമറിലെ ക്യൂക്പ്യൂ തുറമുഖവും വികസിപ്പിക്കുന്നുണ്ടെങ്കിലും, പ്രകൃതിദത്തമായി ഗ്രേറ്റ് നിക്കോബാർ ദ്വീപിനുള്ള തന്ത്രപരമായ ഭൂമിശാസ്ത്രപരമായ സ്ഥാനം മറികടക്കാൻ ചൈനയ്ക്ക് കഴിയില്ലെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ചുരുക്കത്തിൽ, ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാ സമവാക്യങ്ങൾ പൂർണ്ണമായും ഇന്ത്യയ്ക്ക് അനുകൂലമായി മാറും. ഭാവിയിൽ ചൈനയുമായി എന്തെങ്കിലും തരത്തിലുള്ള ഗുരുതരമായ തർക്കങ്ങളോ യുദ്ധസാഹചര്യങ്ങളോ ഉണ്ടായാൽ, ഈ ഒറ്റപ്പെട്ട ദ്വീപിലെ സൈനിക താവളം ഇന്ത്യയ്ക്കും അതിന്റെ സഖ്യകക്ഷികൾക്കും വലിയ തോതിൽ തന്ത്രപരമായ മേധാവിത്വം നൽകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലേക്കും, തെക്കുകിഴക്കൻ ഏഷ്യൻ സമുദ്ര പാതകളിലേക്കുമുള്ള ചൈനയുടെ പ്രവേശനത്തെ നിയന്ത്രിക്കാൻ ശേഷിയുള്ള, സമുദ്രത്തിലെ ഒരു പ്രധാന എതിരാളിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് ചൈനീസ് മാധ്യമങ്ങൾ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു.


Source link

Back to top button