NEWS
മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ ക്ലിഫ് ഹൗസിലേക്ക്; ഗൃഹപ്രവേശം രാവിലെ 6 മണിയ്ക്ക്

തിരുവനന്തപുരം∙ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്കു താമസം മാറും. രാവിലെ 6 മണിക്കാണ് ഗൃഹപ്രവേശം. അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ണമായിട്ടില്ലെങ്കിലും നാളെ തന്നെ താമസം മാറാനാണ് തീരുമാനം. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് മുഖ്യമന്ത്രി നിലവില്‍ താമസിക്കുന്നത്. കന്റോണ്‍മെന്റ് ഹൗസ് വിട്ടുകിട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താമസം ക്ലിഫ് ഹൗസിലേക്കു മാറ്റാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. അധികാരത്തിലെത്തി ഒരു മാസം കഴിയുമ്പോഴാണ് വീട് മാറുന്നത്.
Source link


