NEWS
പഠിത്തം മതിയാക്കി കമ്പനി തുടങ്ങി; സക്കർബർഗ് കൊടുത്തത് 8550 കോടി, വാട്സാപ്പ് ഭരിക്കാൻ ഇനി ഇന്ത്യക്കാരൻ കുനാൽ

ഇനി വാട്സാപ് തുറക്കുമ്പോൾ ഓർക്കുക, ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഈ മെസേജിങ് ആപ്പിന്റെ പുതിയ ആഗോള മേധാവി ഇന്ത്യക്കാരനാണ്. ബെംഗളൂരു ആസ്ഥാനമായുള്ള ഫിൻടെക് സ്റ്റാർട്ടപ്പായ ‘ക്രെഡി’ന്റെ സ്ഥാപകൻ കുനാൽ ഷാ (47). ‘ക്രെഡി’ൽ വാട്സാപ്പിന്റെയും ഫെയ്സ്ബുക്കിന്റെയും മാതൃകമ്പനിയായ മെറ്റ നടത്തിയ 8550 കോടി രൂപ നിക്ഷേപത്തിന്റെ തുടർച്ചയായിട്ടാണ് നിയമനം.ഒരു സ്റ്റാർട്ടപ് കമ്പനിയുടെ സ്ഥാപക സ്ഥാനത്തുനിന്ന് ആഗോള ടെക് കമ്പനിയുടെ തലപ്പത്തേക്ക് ഇന്ത്യക്കാരൻ എത്തുന്നത് ആദ്യമായിട്ടായിരിക്കാം. 7 വർഷത്തോളം വാട്സാപ്പിനെ നയിച്ച വിൽ കാത്കാർട്ടിന്റെ പിൻഗാമിയായാണ് മുംബൈ സ്വദേശിയായ കുനാൽ ഷാ എത്തുന്നത്.വാട്സാപ്
Source link


